ഓര്‍മ്മകള്‍ ഒരുപാട്... മലയാളത്തിലെ ആദ്യ പ്രസ് ഫോട്ടോഗ്രാഫര്‍ ഛായാഗ്രാഹകന്‍ ശിവന്‍ അന്തരിച്ചു; നെഹ്‌റു മുതല്‍ ഒട്ടനവധി നേതാക്കളുടെ രാഷ്ട്രീയ ജീവിതം പകര്‍ത്തി; തിരുവനന്തപുരത്തെ പ്രശസ്തമായ ശിവന്‍സ് സ്റ്റുഡിയോയുടെ ഉടമ; മക്കള്‍ അതി പ്രശസ്തര്‍

മലയാള ചലച്ചിത്രവേദിക്ക് ഇത് തുടര്‍ച്ചയായ നഷ്ടങ്ങളുടെ വര്‍ഷമാണ്. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.
ഹരിപ്പാട് പടീറ്റതില്‍ വീട്ടില്‍ ഗോപാലപിള്ളയുടെയും വെട്ടുവിളഞ്ഞതില്‍ വീട്ടില്‍ ഭവാനിയമ്മയുടെയും ആറു മക്കളില്‍ രണ്ടാമനാണു ശിവന്‍ എന്ന ശിവശങ്കരന്‍ നായര്‍. തിരുവിതാംകൂറിലെയും തിരുകൊച്ചിയിലെയും പിന്നെ കേരളത്തിലെയും ആദ്യ ഗവ. പ്രസ് ഫൊട്ടോഗ്രഫറാണ്. നെഹ്‌റു മുതല്‍ ഒട്ടനവധി നേതാക്കളുടെ രാഷ്ട്രീയജീവിതം പകര്‍ത്തി. 1959ല്‍ തിരുവനന്തപുരം സ്റ്റാച്യുവില്‍ ശിവന്‍സ് സ്റ്റുഡിയോയ്ക്കു തുടക്കമിട്ടു.
'ചെമ്മീന്‍' സിനിമയുടെ നിശ്ചല ചിത്രങ്ങളിലൂടെ ചലച്ചിത്രമേഖലയിലെത്തി. സ്വപ്നം, അഭയം, യാഗം, കൊച്ചുകൊച്ചു മോഹങ്ങള്‍, കിളിവാതില്‍, കേശു, ഒരു യാത്ര തുടങ്ങിവയാണ് പ്രധാന ചിത്രങ്ങള്‍. മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്.
ചലച്ചിത്ര സംവിധായകന്‍ സംഗീത് ശിവന്‍, സംവിധായകനും ഛായഗ്രാഹകനുമായ സന്തോഷ് ശിവന്‍, സംവിധായകന്‍ സഞ്ജീവ് ശിവന്‍, സരിതാ രാജീവ് എന്നിവര്‍ മക്കളും ജയശ്രീ, ദീപ, ദീപ്തി,രാജീവ് എന്നിവര്‍ മരുമക്കളുമാണ്. സംസ്‌കാരം പിന്നീട്.സന്തോഷ് ശിവന്‍ ലോകമറിയപ്പെടുന്ന ക്യാമറാമാനും സംവിധായകനുമാണ്. സംഗീത് ശിവന്റെ യോദ്ധ സിനിമ എക്കാലത്തേയും ഹിറ്റാണ്.
ഐക്യകേരളത്തിന് മുമ്പും പിമ്പുമുള്ള ചരിത്രത്തിന്റെ ദൃക്‌സാക്ഷിയായ ശിവന്‍ ആദ്യത്തെ കേരള മന്ത്രി സഭയുടെ സത്യപ്രതിജ്ഞയടക്കം നിരവധി അമൂല്യ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത പ്രസ് ഫോട്ടോ ഗ്രാഫറാണ്. ചെമ്മീന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫറെന്ന നിലയിലാണ് ചലച്ചിത്ര രംഗത്ത് ശിവന്‍ ശ്രദ്ധേയനായത്.
തുടര്‍ന്ന് സ്വപ്നം എന്ന ചിത്രം നിര്‍മിക്കുകയും യാഗം, അഭയം, കൊച്ചു കൊച്ചു മോഹങ്ങള്‍, ഒരു യാത്ര, കിളിവാതില്‍, കേശു എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. ഈ ചിത്രങ്ങളെല്ലാം അവാര്‍ഡുകള്‍ വാരിക്കൂട്ടി. 1959ല്‍ തിരുവനന്തപുരത്ത് ശിവന്‍സ് സ്റ്റുഡിയോ തുടങ്ങി.
1932 മേയ് 14ന് ഹരിപ്പാട് പടീറ്റതില്‍ ഗോപാല പിള്ളയുടേയും ഭവാനി അമ്മയുടേയും മകനായിട്ടാണ് ശിവശങ്കരന്‍ നായരെന്ന ശിവന്റെ ജനനം. പരേതയായ ചന്ദ്രമണി ശിവനാണ് ഭാര്യ.
മകന്‍ സംഗീത് ശിവന്‍ ഫേസ്ബക്കിലൂടെയാണ് പിതാവിന്റെ വിയോഗം അറിയിച്ചത്.
എന്റെ പിതാവ് ശ്രീ. ശിവന്‍ ഇന്ന് അന്ത്യശ്വാസം വലിച്ചുവെന്ന ദാരുണമായ വാര്‍ത്തകള്‍ നിങ്ങളുമായി ഞാന്‍ പങ്കിടുന്നത് വളരെ സങ്കടത്തോടെയാണ്. അദ്ദേഹം ഞങ്ങളുടെ പ്രചോദനവും റോള്‍ മോഡലും ആയിരുന്നു. കഠിനാധ്വാനം, അര്‍പ്പണബോധം, അച്ചടക്കം, ദീര്‍ഘവീക്ഷണം എന്നിവയിലൂടെയാണ് അദ്ദേഹം നേടിയത്.
ഞങ്ങളുടെ മുന്നോട്ടുള്ള യാത്രയില്‍ അദ്ദേഹം നമ്മെ നയിക്കുന്നത് തുടരുമെന്ന് ഉറപ്പാണ്. എന്നേക്കും കടപ്പെട്ടിരിക്കുന്നു. എല്ലായ്‌പ്പോഴും ഞങ്ങളുടെ ഹൃദയത്തില്‍ ഉണ്ടാകും. എല്ലാത്തിനും അച്ഛനെ സ്‌നേഹിക്കുന്നു. മേഘങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കുമിടയില്‍ നിങ്ങളുടെ സ്ഥലത്ത് നിന്ന് നിങ്ങള്‍ ഞങ്ങളെ നിരീക്ഷിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഓം ശാന്തി.
"
https://www.facebook.com/Malayalivartha























