രണ്ടു ഇമിറ്റേഷന്‍ മാലയും ഒരു ഗ്രാമിന്റെ ഒരു കമ്മലും ഒരു മോതിരവും ഇട്ട് കല്യാണം നടത്തി, കിഡ്‌നി നശിച്ചു വീണുപോയപ്പോള്‍ അവളുടെ കിഡ്‌നി നല്‍കി എന്നെ രക്ഷിച്ചു, ഡയാലിസിസും ദുരിതവുമായി മുന്നോട്ടുപോകുമ്പോള്‍ ഒപ്പം നിന്നു അമ്മയെപ്പോലെ പരിചരിച്ചു... ഇതാണ് എനിക്ക്കിട്ടിയ സ്ത്രീധനം…. അന്യന്റെ അധ്വാനത്തിന്റെ ഫലം നക്കാനിരിക്കുന്ന എല്ലാ സ്ത്രീധന മോഹികള്‍ക്കും സമര്‍പ്പിക്കുന്നു: വൈറലായി കുറിപ്പ്

ഗാർഹീക പീഡനവും സ്ത്രീധനത്തിന്റെ പേരില്‍ നിരവധി മരണങ്ങളും വാർത്തകളിൽ നിറയുമ്പോൾ ഒരുതരി പൊന്നിന്റെ തിളക്കമില്ലാതെ ജീവിച്ചു കാണിക്കുന്നവരുടെ കഥകളും പുറത്തു വരികയാണ്. ഇത്തരത്തില്‍ ഹൃദയ സ്പര്‍ശിയായ ഒരു വൈറല്‍ കുറിപ്പ് ആണ് ഇപ്പോൾ വൈറലാകുന്നത്. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ ബിനു എന്ന ആളാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
തന്റെ രോഗാവസ്ഥയില്‍ പോലും തന്നെ ചേര്‍ത്തുപിടിച്ചു സ്വന്തം ശരീരത്തിന്റെ ഒരു ഭാഗം കീറിമുറിച്ചു തന്ന് ഇന്നും തന്നെ ജീവനോടെ നിര്‍ത്തുന്നത് ഭാര്യ ആണെന്ന് അദ്ദേഹം പറയുന്നു. ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഗ്രൂപ്പായ ജിഎന്‍പിസിയിലാണ് അദ്ദേഹം കുറിപ്പ് പങ്കിട്ടിരിക്കുന്നത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
'രണ്ടു ഇമിറ്റേഷന്‍ മാലയും ഒരു ഗ്രാമിന്റെ ഒരു കമ്മലും ഒരു മോതിരവും ഞാന്‍ തന്നെ വാങ്ങി കൊടുത്തു,എന്റെ വീട്ടില്‍വച്ചു കല്യാണവും നടത്തി…
രണ്ടു വര്‍ഷമായപ്പോള്‍ കിഡ്നി ഫെയിലായി ഞാന്‍ വീണുപോയി…
ഡയാലിസിസും ദുരിതവുമായി മുന്നോട്ടുപോകുമ്ബോള്‍ ഒപ്പം നിന്നു അമ്മയെപ്പോലെ പരിചരിച്ചു, ഉറങ്ങാതെ കൂട്ടിരുന്നു,എന്റെ വിസര്‍ജ്യം പോലും വൃത്തിയാക്കി,കുളിപ്പിച്ചു…
ഒടുവില്‍ അവളുടെ ഒരു കിഡ്നി എനിക്ക് തന്നു എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.. ഇപ്പൊ എന്റെ ചിലവുകള്‍ക്കായി ഇഎസ്‌ഐ ബെനിഫിറ്റ്നു വേണ്ടി ജീവന്‍ പണയംവച്ചു കോവിഡ് ഡ്യൂട്ടിക്ക് പോകുന്നു…
ഇതാണ് എനിക്ക്കിട്ടിയ സ്ത്രീധനം….
അന്യന്റെ അധ്വാനത്തിന്റെ ഫലം നക്കാനിരിക്കുന്ന എല്ലാ സ്ത്രീധന മോഹികള്‍ക്കും സമര്‍പ്പിക്കുന്നു…'
https://www.facebook.com/Malayalivartha





















