കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈകോടതി വീണ്ടും മാറ്റി; കേസിൽ വിശദമായ വാദം കേള്‍ക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് കോടതി

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈകോടതി വീണ്ടും മാറ്റി. ജൂണ്‍ 30ലേക്കാണ് മാറ്റിയത്. വെള്ളിയാഴ്ച രാവിലെ കേസ് പരിഗണിക്കാനെടുത്തപ്പോള്‍ വിശദമായ വാദം കേള്‍ക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് ഹൈകോടതി അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച കൂടുതല്‍ കേസുകളില്‍ വാദം നടക്കുന്നതിനാല്‍ സമയം ലഭിക്കില്ലെന്നും മറ്റൊരു ദിവസത്തിലേക്ക് മാറ്റാമെന്നും കോടതി പറഞ്ഞു.
എന്നാല്‍, ഇപ്പോള്‍ തന്നെ വാദിക്കാന്‍ അനുവദിക്കണമെന്നും അര മണിക്കൂര്‍ അനുവദിച്ചാല്‍ മതിയെന്നും ബിനീഷിന് വേണ്ടി ഹാജരായ അഡ്വ. ഗുരുകൃഷ്ണകുമാര്‍ അറിയിച്ചു. സമയം കുറവായതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുന്നതായിരിക്കും ഉചിതമെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖിയും പറഞ്ഞു. തുടര്‍ന്ന് ഉച്ചയോടെ കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ജൂണ്‍ 30ലേക്ക് മാറ്റിയത്. അടുത്ത ബുധനാഴ്ച ബിനീഷിെന്‍റ അഭിഭാഷകനും തൊട്ടടുത്ത ദിവസം ഇ.ഡിക്കും വിശദമായ വാദം അവതരിപ്പിക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. പിതാവ് കോടിയേരി ബാലകൃഷ്ണ െന്‍റ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്. നവംബര്‍ 11നുശേഷം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ജൂണ്‍ 16ന് ജാമ്യാേപക്ഷ പരിഗണിച്ചപ്പോള്‍ ബിനീഷിെന്‍റ അഭിഭാഷകന് അസുഖമായതിനാല്‍ ഹാജരാകാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha






















