മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

ഇടുക്കിയിൽ രണ്ടര മാസം മാത്രം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. കമ്ബംമെട്ട് ചേറ്റുകുഴി അപ്പാപ്പിക്കട കുന്നുമേല്‍ത്തറ ജിജിന്‍- ടിനോള്‍ ദമ്ബതികളുടെ ആണ്‍കുട്ടിയാണ് മരിച്ചത്. ഇന്ന് രാവിലെ 7.30ഓടെയായിരുന്നു സംഭവം.
ടിനോള്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്നതിനിടെയില്‍ കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. തുടര്‍ന്ന് ചേറ്റുകുഴിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കമ്ബംമെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
https://www.facebook.com/Malayalivartha






















