നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയുടെ പുറകില്‍ സ്കൂട്ടര്‍ ഇടിച്ചു യുവാവിന് ദാരുണാന്ത്യം; ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പോലീസ്

കോതമംഗലം കോട്ടപ്പടി ഗവ. ഹോസ്പിറ്റലിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയുടെ പുറകില്‍ സ്കൂട്ടര്‍ ഇടിച്ചു യുവാവ് മരിച്ചു. കോട്ടപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന നാഗപ്പുഴ മഞ്ഞള്ളൂര്‍ സ്വദേശി തോട്ടിപ്പറമ്ബില്‍ കുഞ്ഞപ്പന്‍ മകന്‍ ജിതിനാണ് മരിച്ചത്. 28 വയസായിരുന്നു.
അപകടം സംഭവിച്ച ഉടനെ കോലഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് വെളുപ്പിന് മരണം സംഭവിക്കുകയായിരുന്നു.കോട്ടപ്പടി സ്വദേശി പരുത്തിക്കുടി ആദിത്യയാണ് ഭാര്യ.ഒരു മകളുണ്ട്. അശ്രദ്ധമായി ടാങ്കര്‍ ലോറി പാര്‍ക്ക് ചെയ്തതിന് ലോറി ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി കോട്ടപ്പടി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha




















