സിപിഎം പ്രവര്‍ത്തകയെ മര്‍ദ്ദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവിനെ റിമാന്റ് ചെയു

ആറ്റുകാലിൽ സിപിഎം പ്രവർത്തകയെ ആക്രമിച്ച ഡിവൈഎഫ്ഐ നേതാവ് കീഴടങ്ങിയതായാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. രണ്ടര മാസത്തിനു ശേഷമാണ് ഡിവൈഎഫ്ഐ ചാല ബ്ലോക്ക് കമ്മിറ്റി അംഗം സായ് കൃഷ്ണൻ പൂന്തുറ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരിക്കുന്നത്.
സായ് കൃഷ്ണയ്ക്കെതിരെ ഏപ്രിൽ മാസത്തിലാണ് ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗോപിക പരാതി നൽകിയത്. വനിതാ പ്രവർത്തകയുടെ പരാതി പാർട്ടി അവഗണിച്ചതോടെയാണ് ഗോപിക മാധ്യമങ്ങളെ കാണുകയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി കീഴടങ്ങിയത്. പ്രതിയെ പിടിക്കുന്നതിലെ പൊലീസ് വീഴ്ചയും പാർട്ടി സംരക്ഷണവും മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇതിനു ശേഷമാണ് പോലീസിന് മുന്നിൽ കീഴടങ്ങിയത്.
പരസ്യ മർദ്ദനത്തിൽ പാർട്ടി പ്രവർത്തകയായ പരാതിക്കാരിയെ കയ്യൊഴിഞ്ഞ് പ്രതിയെ സിപിഎം സംരക്ഷിക്കുന്ന വാർത്ത ഇന്ന് രാവിലെയാണ് ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്ത് വിട്ടത്. സായ് കൃഷ്ണനെതിരെ ഏപ്രിൽ മാസമാണ് അന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗോപിക പരാതി പോലീസിൽ സമർപ്പിച്ചതും. വനിതാ പ്രവർത്തകയുടെ പരാതിയിൽ പാർട്ടി മുഖം തിരിച്ചതോടെ ഗോപിക മാധ്യമങ്ങളെ കാണുകയായിരുന്നു.
ഇതോടെ ഗോപിയെ ഒറ്റപ്പെടുത്തി മറുഭാഗത്ത് പ്രതിക്ക് സംരക്ഷണം നല്‍കുകയായിരുന്നു ചിലര്‍. ഇന്നലെ സിപിഎം ചാല ഏര്യാകമ്മിറ്റി ഓഫീസിൽ എത്തി ഡിവൈഎഫ്ഐ യോഗത്തിൽ പ്രതി പങ്കെടുത്ത ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
പോലീസിൽ അറിയിച്ചിട്ടും പ്രതിക്കെതിരെ നടപടിയെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സംഭവം വാര്‍ത്തയായത്. ഹൈക്കോടതിയിൽ പ്രതി ജാമ്യത്തിന് ശ്രമിക്കുന്നതിനാൽ അറസ്റ്റ് ചെയ്യുന്നതിൽ തടസം ഉണ്ടെന്നായിരുന്നു പോലീസിന്റെ നിലപാട്. കീഴടങ്ങിയ പ്രതിയെ റിമാൻഡ് ചെയ്തു.
തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു നേമത്ത് സിപിഎമ്മിൽ തമ്മിൽ തല്ല് നടന്നത്. ഡിവൈഎഫ്ഐ നേതാക്കളുടെ മർദ്ദനമേറ്റ വനിതാ നേതാവ് രാജി വയ്ക്കകയും ചെയ്തിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനിടെ സായി കൃഷ്ണ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു എന്ന് ഗോപിക പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
കടകംപള്ളി സുരേന്ദ്രന്റെ അനുയായികളായ കരമന ഹരിയുടെയും ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ ഉണ്ണികൃഷ്ണന്റെയും നിര്‍ദ്ദേശാനുസരണമാണ് സായികൃഷ്ണ തന്നെ മര്‍ദ്ദിച്ചതെന്നാണ് ഗോപിക പാര്‍ട്ടിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്.
കഴുത്തിലും മുതുകിലും മര്‍ദിക്കുകയും വയറില്‍ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. മര്‍ദനത്തില്‍ അവശയായതിനാല്‍ പൊലീസാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു.
പൊലീസിൽ പരാതിപ്പെട്ടിട്ടും ഉന്നത ഇടപെടല്‍ മൂലം എഫ്‌ഐആര്‍ പോലും ഇടാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും ഗോപിക ആരോപിക്കുന്നു. കേസ് പിന്‍വലിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നത്.
ഇതിന് വഴങ്ങാതെ വന്നതോടെ കേസ് പിന്‍വലിച്ചില്ലെങ്കില്‍ നീ ഈ പാര്‍ട്ടിയില്‍ കാണില്ല എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു. തുടർന്ന് പാര്‍ട്ടിയെക്കാള്‍ വലുത് ആത്മാഭിമാനമാണെന്ന നിലപാട് സ്വീകരിച്ച് ഗോപിക രാജി വെക്കുകയായിരുന്നു.
കൊലക്കേസില്‍ പ്രതിയായ ഉണ്ണിയെ രക്ഷിക്കാനാണു നേതാക്കള്‍ ശ്രമിക്കുന്നതെന്ന് ഗോപിക ആരോപിക്കുന്നു. ഇയാൾ സ്ത്രീകളെ മുൻപും ആക്രമിച്ചിട്ടുണ്ട്. ഉണ്ണിക്കൃഷ്ണന്‍ തനിക്കെതിരെ അപവാദപ്രചാരണം നടത്തിയിരുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ചതിനെത്തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിട്ടുണ്ടെന്നും പാര്‍ട്ടിക്കു നല്‍കിയ പരാതിയില്‍ ഗോപിക പറയുന്നു.
ഗോപികയുടെ കുടുംബം പാര്‍ട്ടി കുടുംബമാണ്. 2016ലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഗോപികയുടെ അമ്മ രാജേശ്വരിയായിരുന്നു് ആറ്റുകാല്‍ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
https://www.facebook.com/Malayalivartha






















