'അര്‍ജുന്‍ ആയങ്കി എന്നയാളുമായി പാവങ്ങളുടെ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല, ക്വട്ടേഷന്‍ ഏല്‍പ്പിക്കുന്നവര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ ചെയ്യണം'; ഡിവൈഎഫ്‌ഐ നിലപാടിനെ പരിഹസിച്ച് അഡ്വ. എ. ജയശങ്കര്‍

രാമനാട്ടുകര സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ എന്നുകരുതുന്ന അര്‍ജുന്‍ ആയങ്കിയുമായി ബന്ധമില്ലെന്ന ഡിവൈഎഫ്‌ഐ നിലപാടിനെ പരിഹസിച്ച് അഡ്വ. എ. ജയശങ്കര്‍. അര്‍ജുന്‍ ആയങ്കി എന്നയാളുമായി പാവങ്ങളുടെ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല. ടിയാനെ സ്വര്‍ണക്കടത്തോ ക്വട്ടേഷന്‍ വര്‍ക്കോ ഏല്‍പ്പിക്കുന്നവര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം ചെയ്യേണ്ടതും ഭവിഷ്യത്തുകള്‍ സ്വയം അനുഭവിക്കേണ്ടതുമാകുന്നു എന്നാണ് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഡിവൈഎഫ്‌ഐ റെഡ് വളന്റിയറായുള്ള അര്‍ജുന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജയശങ്കറിന്റെ പരിഹാസം. മുകളില്‍ കാണുന്ന പോലുള്ള ചിത്രങ്ങളാല്‍ ആരും വഞ്ചിതരാകരുത്. കോണ്‍ഗ്രസ്-ബിജെപി നേതാക്കളും സിന്‍ഡിക്കേറ്റ് മാധ്യമങ്ങളും നടത്തുന്ന കുപ്രചരണങ്ങളില്‍ കുടുങ്ങി പോകുകയും ചെയ്യരുതെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ക്കുന്നു.
അഡ്വ. എ. ജയശങ്കറിന്റെ ഫേസ് ബുക്ക് പോസ്റ്റ്
ഈ ഫോട്ടോയിൽ കാണുന്ന അർജുൻ ആയങ്കി എന്നയാളുമായി പാവങ്ങളുടെ പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. ടിയാനെ സ്വർണക്കടത്തോ ക്വട്ടേഷൻ വർക്കോ. ഏല്പിക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യേണ്ടതും ഭവിഷ്യത്തുകൾ സ്വയം അനുഭവിക്കേണ്ടതുമാകുന്നു.
മുകളിൽ കാണുന്ന പോലുള്ള ചിത്രങ്ങളാൽ ആരും വഞ്ചിതരാകരുത്. കോൺഗ്രസ്- ബിജെപി നേതാക്കളും സിൻഡിക്കേറ്റ് മാധ്യമങ്ങളും നടത്തുന്ന കുപ്രചരണങ്ങളിൽ കുടുങ്ങി പോകുകയും ചെയ്യരുത്.
https://www.facebook.com/Malayalivartha























