Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

തനിക്ക് കൂടുതൽ എതിർപ്പുണ്ടായിരുന്നത് വിസ്മയയുടെ കുടുംബത്തോട്: കുടുംബം പല കാര്യങ്ങളിലും തന്നോട് വിശ്വാസ വഞ്ചന കാട്ടി: സഹോദരന്റെ വിവാഹത്തിന് പങ്കെടുത്തിരുന്നില്ല: ആ രണ്ട് ചോദ്യങ്ങൾക്ക് മുന്നിൽ കല്ലുപോലെ കിരൺ

30 JUNE 2021 02:23 PM IST
മലയാളി വാര്‍ത്ത

വിസ്മയ കേസിൽ കിരണിന്റെ ആ മൊഴി വീണ്ടും... വിസ്മയ സ്വയം തൂങ്ങിയ താണെന്ന് ആവർത്തിക്കുകയാണ് കിരൺ..

വിസ്മയ ശുചി മുറിക്കുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് കിരൺ പൊലീസിനോട് ആവർത്തിച്ചാവർത്തിച്ച് പറയുകയാണ്. എന്നാൽ വിസ്മയയെ കൊലപ്പെടുത്തി കെട്ടിതൂക്കിയത് ആണോ എന്ന സംശയം ശക്തമായി നിലനിൽക്കുന്നുണ്ട്. എന്നാൽ പെൺകുട്ടിയെ ക്രൂരമായി മർദിച്ചിരുന്നുവെന്നത് കിരൺ ഏറ്റു പറയുകയുണ്ടായി. മരണം നടന്ന വീട്ടിൽ കിരണിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കുവാനുള്ള സാധ്യതകളുണ്ട്.


ജൂൺ 21 ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു വിസ്മയയെ കിരൺ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പെൺകുട്ടിയുടെ ബന്ധുക്കളെ ഭയന്ന് അവിടെ നിന്നു കടന്നു കളഞ്ഞുവെന്നാണ് കിരൺ പറയുന്നത്. ഭാര്യയുടേത് തൂങ്ങി മരണമാണെന്ന് പ്രതി ആവർത്തിച്ചു. എന്നാൽ ഏറെ നേരം ഭാര്യ വിസ്മയയെ കാണാതിരുന്നിട്ടും അന്വേഷിക്കാത്തത് എന്തെന്നതിനും ടൗവ്വലുമായി പെൺകുട്ടി പോയത് കണ്ടോ എന്ന ചോദ്യത്തിനും കിരൺ മറുപടി നൽകിയില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. പുലർച്ചെ മൂന്നരയ്ക്ക് വഴക്കുണ്ടായപ്പോൾ മാതാപിതാക്കൾ ഇടപെട്ടു.

ആ ദിവസം താൻ ഭാര്യയെ മർദിച്ചിട്ടില്ല. മൊബൈൽ ഫോൺ അമിതമായി വിസ്മയ ഉപയോഗിക്കാറുണ്ടായിരുന്നു. ഇതിൻ്റെ പേരിൽ മൂന്ന് ഫോണുകൾ തല്ലി തകർത്തു. എന്നാൽ പിന്നീട് ഫോൺ വാങ്ങി നൽകുകയും ചെയ്തു. തനിക്ക് കൂടുതൽ എതിർപ്പുണ്ടായിരുന്നത് വിസ്മയയുടെ കുടുംബത്തോടായിരുന്നു. കുടുംബം പല കാര്യങ്ങളിലും തന്നോട് വിശ്വാസ വഞ്ചന കാട്ടി. അത് കാറിൻ്റെ കാര്യത്തിൽ മാത്രമായിരുന്നില്ല. തൻ്റെ എതിർപ്പ് അവഗണിച്ച് വിസ്മയ സ്വന്തം കുടുംബത്തോട് അടുപ്പം കാണിച്ചതിൽ കടുത്ത അമർഷമുണ്ടായിരുന്നു. ഇതാണ് പലപ്പോഴും മർദ്ദനത്തിൽ കലാശിച്ചത്.

വിസ്മയക്ക് സഹോദരൻ്റെ വിവാഹ സമയത്ത് സ്വർണം നൽകാത്തതും ഇതു കൊണ്ടായിരുന്നു. വിവാഹത്തിൽ താനോ തൻ്റെ കുടുംബമോ പങ്കെടുത്തതുമില്ല. വിസ്മയയുടെ ബന്ധുക്കൾ അധിക്ഷേപിച്ച് സംസാരിച്ചത് കൊണ്ടാണ് ജനുവരി രണ്ടിന് പെൺകുട്ടിയുടെ വീടിന് മുൻപിൽ സംഘർഷമുണ്ടാക്കേണ്ടി വന്നത്. ഇയാൾ ഇത്രയൊക്കെ പറഞ്ഞുവെങ്കിലും തൂങ്ങി മരണമെന്നത് അന്വേഷണ സംഘം ഇപ്പോഴും വിശ്വസിക്കുന്നില്ല. പോലീസ് സർജൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് നേരിട്ടെത്തി പരിശോധിക്കണമെന്ന ആവശ്യം അന്വേഷണ സംഘത്തിനുണ്ട്. ഫോറൻസിക് റിപ്പോർട്ട് പുറത്തു വരേണ്ടതുമുണ്ട്. അതിനുശേഷം മാത്രമേ കൊലപാതകമാണോ സ്വയം തൂങ്ങിമരിച്ചത് ആണോ എന്ന് അറിയാൻ സാധിക്കുകയുള്ളൂ.

നിലമേൽ കൈതോട് സ്വദേശിനി വിസ്മയ വി.നായരുടെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ഭർത്താവ് കിരണിനെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു . കസ്റ്റഡിയിൽ വാങ്ങി പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പോലീസ് നീക്കം.

മൃതദേഹത്തിൽ കൊലപാതകത്തിന് കാരണമായേക്കാവുന്ന മുറിവുകളില്ലെന്നാണ്, പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെയും ഫൊറൻസിക് ഡയറക്ടറുടെയും മൊഴി. വിസ്മയയുടെ ശരീരത്തിൽ വിഷാംശമുണ്ടോയെന്ന് സംശയമുണ്ട്. ഇത് ഉറപ്പാക്കാനായി ആന്തരികാവയവങ്ങളും രക്തവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.കഴിഞ്ഞചൊവ്വാഴ്ച സന്ധ്യയോടെ ഇയാളെ ശാസ്താംനടയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അന്ന് 20 മിനിറ്റുമാത്രമാണ് ലഭിച്ചത്. ഈ സാഹചര്യത്തിൽ വിശദമായ ചോദ്യംചെയ്യലും തെളിവെടുപ്പും നടത്താനാണ് പോലീസ് നീക്കം. ഐ.ജി. ഹർഷിത അത്തല്ലൂരിയുടെ മേൽനോട്ടത്തിൽ ശാസ്താംകോട്ട ഡിവൈ.എസ്.പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ പത്തംഗ ഉദ്യോഗസ്ഥ സംഘമാണ് അന്വേഷിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (16 minutes ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (27 minutes ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (33 minutes ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (52 minutes ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (1 hour ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (1 hour ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (1 hour ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (2 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (2 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (2 hours ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (3 hours ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (3 hours ago)

Malayali Vartha Recommends