എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകൾക്ക് ഗ്രേസ് മാര്‍ക്ക് നൽകില്ല; സർക്കാർ തീരുമാനം കഴിഞ്ഞ അധ്യയനവര്‍ഷത്തിൽ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയാഞ്ഞതിനാൽ

ഈ വര്‍ഷം എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി പരീക്ഷ കമീഷണറായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കത്ത് നല്കി.
കഴിഞ്ഞ അധ്യയനവര്‍ഷം സ്കൂള്‍ തുറക്കാത്ത സാഹചര്യത്തില്‍ കലാകായിക മേളകള്‍ ഉള്‍പ്പെടെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ മുന്‍വര്‍ഷങ്ങളിലെ പ്രകടനം വിലയിരുത്തി ഗ്രേസ് മാര്‍ക്ക് നല്‍കാമെന്ന് എസ്.സി.ഇ.ആര്.ടി സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയിരുന്നു. സ്കൂള്‍ തുറക്കാതിരിക്കുകയും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിലാണ് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതെന്ന് തീരുമാനമെടുത്തത്.
ഇതോടെ എസ്.എസ്.എല്‍.സി പരീക്ഷ ഫലം ജൂലൈ പകുതിയോടെയും ഹയര്‍ സെക്കന്‍ഡറി ഫലം ജൂലൈ അവസാനത്തിലുമായി പ്രസിദ്ധീകരിക്കാനാകും. കഴിഞ്ഞവര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ 1,13,638 പേര്‍ക്കും ടി.എച്ച്.എസ്.എല്‍.സിയില്‍ 1241 പേര്‍ക്കും പ്ലസ് ടുവിന് 87,257 പേര്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നു. സ്കൂള്‍ കലോത്സവം, അറബിക് കലോത്സവം, സംസ്കൃതോത്സവം, ശാസ്ത്ര-ഗണിത-സാമൂഹിക പ്രവര്‍ത്തി പരിചയ-െഎ.ടി മേളകള്‍, സ്കൗട്സ് ആന്‍ഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ്, ദേശീയ, സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്, എന്‍.സി.സി, എസ്.പി.സി, സര്‍ഗോത്സവം, കായിക മേളകള്‍, ലിറ്റില്‍ കൈറ്റ്സ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത്.
https://www.facebook.com/Malayalivartha

























