സിഗ്‌നൽ തെറ്റിച്ച കാറില്‍ മൂന്ന് യുവാക്കളും പര്‍ദ ധരിച്ച പെണ്‍കുട്ടിയും മാത്രം! പോലീസിന്റെ ചോദ്യത്തിന് മുന്നില്‍ മൂവർക്കും പരസ്പര വിരുദ്ധ മറുപടി:കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പ്ലസ് ടു കാരി ഇറങ്ങുന്നത് കാമുകനൊപ്പം കാറിൽ കറങ്ങാൻ: പോലീസിന്റെ ചോദ്യം ചെയ്യലിൽ തെളിയുന്നത് സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികളെ പരിചയപ്പെട്ട് പീഡിപ്പിക്കുന്ന മൂവര്‍സംഘം

മലപ്പുറത്ത് സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന മൂവര്‍സംഘം അറസ്റ്റിലായി. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി മണവാട്ടിവീട് മുഹമ്മദ് നിയാസ് (22), ചിത്താരി കുളിക്കാട് ഹൗസിലെ മുഹമ്മദ് ഷാഹിദ് (20), രാവണീശ്വരം മതിയംകോഡ് വീട്ടിലെ അബു താഹിര്‍ (19) എന്നിവരെ തിങ്കളാഴ്ച രാവിലെ പത്തോടെ മമ്പുറത്ത് പട്രോളിംഗിനിടെയാണ് പോലീസ് പിടികൂടിയത്.
നിയാസ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നന്നമ്പ്ര കുണ്ടൂര്‍ സ്വദേശിനിയായ 17കാരിയുമായി കാറില്‍ സഞ്ചരിക്കവേ, മമ്പുറം ഭാഗത്ത് വണ്‍വേ തെറ്റിച്ചതു കണ്ട പൊലീസ് കാര്‍ നിർത്താൻ പറയുകയായിരുന്നു.
കാറില്‍ മൂന്ന് യുവാക്കളെയും പര്‍ദ്ദധാരിയായ പെണ്‍കുട്ടിയെയും സംശയാസ്പദമായ സാഹചര്യത്തില്‍ കാണുകയും യുവാക്കള്‍ മലപ്പുറത്തെത്തിയത് സംബന്ധിച്ച് പരസ്പര വിരുദ്ധമായ മറുപടികള്‍ പറഞ്ഞതുമാണ് പൊലീസിന് സംശയം ഉണ്ടാകുന്നത്.
തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് സത്യം അറിയുന്നത് നിയാസ് ആവശ്യപ്പെട്ടത് പ്രകാരം കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന വ്യാജേനയാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. നിയാസ് പെണ്‍കുട്ടിയെ കാറില്‍വച്ച് പീഡിപ്പിച്ചിട്ടുണ്ട്.
പ്ലസ്ടുവിനു പഠിക്കുന്ന പെണ്‍കുട്ടിയുമായി നിയാസിന് ഏപ്രില്‍ മുതല്‍ ഇന്‍സ്റ്റഗ്രാമിലൂടെ ബന്ധമുണ്ട്. ഇയാളുടെ മൊബൈലില്‍ പെണ്‍കുട്ടിയും ഒന്നിച്ചുള്ള ഫോട്ടോകളുണ്ട്. നിയാസുമായി പ്രണയത്തിലാണെന്നും അയല്‍വാസിയും ബന്ധുവുമായ മറ്റൊരു പെണ്‍കുട്ടിയുടെ മൊബൈല്‍ വഴിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ബന്ധപ്പെടാറുള്ളതെന്നും ഓണ്‍ലൈന്‍ ക്ലാസിന് ഉപയോഗിക്കുന്ന മാതാവിന്റെ ഫോണില്‍ വാട്സ് ആപ്പിലൂടെ നിയാസ് വീഡിയോ കാള്‍ ചെയ്യാറുണ്ടെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
വെള്ളിയാഴ്ച നിയാസ് രണ്ടാംപ്രതിയായ ഷാഹിദുമൊത്ത് പെണ്‍കുട്ടിയുടെ വീടിനു സമീപമെത്തിയിരുന്നു. കൂട്ടുകാരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് പെണ്‍കുട്ടി നിയാസിനൊപ്പം കാറില്‍ പോയി. ഈ സമയത്തും പെണ്‍കുട്ടിയെ നിയാസ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു.
ചെമ്മാട് റൂം എടുത്തിട്ടുണ്ടെന്നും തിങ്കളാഴ്ച കാറുമായി വന്ന് വിളിക്കുമ്ബോള്‍ ഇറങ്ങിവരണമെന്നും നിയാസ് പെണ്‍കുട്ടിയോട് പറഞ്ഞു. തുടര്‍ന്ന് രാവിലെ 9.30ഓടെ മൂവര്‍സംഘം പെണ്‍കുട്ടിയെ വീടിനടുത്തു വച്ച് കാറില്‍ കയറ്റുകയും ചെമ്മാട്ടെ റൂമിലേക്കു കൊണ്ടുപോവുകയുമായിരുന്നു.
നിയാസും പെണ്‍കുട്ടിയും കാറിന്റെ പിന്‍സീറ്റിലും ഷാഹിദും അബൂതാഹിറും മുന്നിലും കയറി. ഓടുന്ന കാറില്‍ വച്ച് പെണ്‍കുട്ടിയെ നിയാസ് ലൈംഗികമായി പീഡിപ്പിച്ചു. ഇങ്ങനെ വരുന്ന വഴിയാണ് മമ്ബുറത്ത് വച്ച് കാര്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരമറിയിച്ച് മാതാവിന്റെ സാന്നിദ്ധ്യത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തില്‍ രണ്ടാംപ്രതി ഷാഹിദ് ചമ്രവട്ടം സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഷെയര്‍ ചാറ്റിലൂടെയും മൂന്നാംപ്രതി അബൂ താഹിര്‍ ഈശ്വരമംഗലം സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായി ഇന്‍സ്റ്റഗ്രാമിലൂടെയും ബന്ധം പുലര്‍ത്തുന്നതായി കണ്ടെത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























