ഗവൺമെന്റ് യു.പി സ്കൂളിൽ ബോംബ് കണ്ടെത്തിയ സംഭവം: അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

തില്ലങ്കേരി വാഴക്കാല്‍ ഗവ. യു.പി സ്കൂള്‍ ചുറ്റുമതിലിനുള്ളില്നിന്ന് ബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്കൂളിലും സമീപപ്രദേശങ്ങളിലും മണിക്കൂറുകളോളമാണ് അന്വേഷണം നടത്തിയത്. തിങ്കളാഴ്ച വൈകീട്ടാണ് ബോംബ് ശേഖരം കണ്ടെത്തുന്നത്.
നാല് പ്ലാസ്റ്റിക് ബോംബുകളാണ് പെയിന്റ് ബക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ മതിലിനു സമീപത്തെ വാഴയുടെ അരികില്‍ നിന്നും കണ്ടെടുത്തത്. പ്രധാനാധ്യാപികയും സഹാധ്യാപകരും ചേര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് വാഴക്കുല കൊത്താനായി ഇറങ്ങിയപ്പോഴാണ് ബക്കറ്റ് ശ്രദ്ധയില്‍പെട്ടത്.
കടലാസില്‍ പൊതിഞ്ഞ നിലയില്‍ ബോംബ് ബക്കറ്റില്‍ കണ്ടതോടെ സ്കൂള്‍ അധികൃതര്‍ മുഴക്കുന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മുഴക്കുന്ന് സി.ഐ എം.കെ. സുരേഷും എസ്.ഐ പി.റഫീഖും ബോംബ് സ്ക്വാഡ് എസ്.ഐ അജിത്തിെന്റ നേതൃത്വത്തില്‍ ബോംബു സ്ക്വാഡും സ്ഥലത്തെത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്ത് ആളൊഴിഞ്ഞ കരിങ്കല്‍ ക്വാറിയില്‍ നിര്‍വീര്യമാക്കി.
https://www.facebook.com/Malayalivartha


























