Widgets Magazine
05
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത..


ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത..ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തികൾ ഭേദിച്ച്, ഏകദേശം 1,000 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു കൂറ്റൻ മേഘപാളി...


ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങിയിരുന്ന 'പിങ് ഷുൻ' എന്ന കപ്പൽ..അവസാന നിമിഷം ചൈനയിലേക്ക് തിരിച്ചു.. ആറ് ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി വന്ന ആ കപ്പലിന് എന്ത് സംഭവിച്ചു..?


സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നു.. കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കാൻ ഇറാൻ..ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ..നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും..


ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ....ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം..

ഇനി ആരോഗ്യം തന്നെ മുഖ്യം... ഡോ. മുഹമ്മദ് അഷീലിനെ സാമൂഹ്യ സുരക്ഷാ മിഷനില്‍ നിന്ന് മാറ്റി; കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ ദയനീയത അന്താരാഷ്ട്ര ശ്രദ്ധയിലെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഡോക്ടര്‍; കോവിഡ് കാലത്ത് ബ്രേക്ക് ദ ചെയിന്റെ മുഖ്യ പങ്കു വഹിച്ച സാരഥി

07 JULY 2021 09:31 AM IST
മലയാളി വാര്‍ത്ത

More Stories...

പയ്യോളിയിൽ നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി സെൽഫി... ഷേക്കേറ്റ് പതിനേഴുകാരന് ​ഗുരുതര പരുക്ക്

വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി....ഒടുവിൽ പരുക്കേറ്റയാൾക്ക് വിദ​ഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്ക മാറ്റി, പിന്നാലെ സംഭവിച്ചത്....

  വിധിയെഴുതാനായി കേരളം പോളിങ് ബൂത്തിലെത്താൻ ഇനി വെറും നാലു നാൾ മാത്രം... പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും, ബുധനാഴ്ച നിശബ്ദ പ്രചാരണം

അമിത് ഷായുടെ സന്ദർശനം: കോഴിക്കോട് നഗരത്തിൽ ഞായറാഴ്ച ഗതാഗതനിയന്ത്രണം

കുന്നംകുളത്ത് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം.... ടാങ്കർ ലോറി ഡ്രൈവറെ കാബിൻ വെട്ടി പൊളിച്ചാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്

സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സി. ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഡോ. മുഹമ്മദ് അഷീലിനെ മാറ്റുമ്പോള്‍ അദ്ദേഹത്തെ കുറിച്ച് അറിയാതെ പോകരുത്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ ദയനീയത അന്താരാഷ്ട്ര ശ്രദ്ധയിലെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാള്‍ കൂടിയാണ്.

രാജ്യത്തിനകത്തും പുറത്തുമായി എന്‍ഡോസള്‍ഫാനെതിരെ ശക്തമായ നിലാപാടുയര്‍ത്തി നിരവധി സെമിനാറുകള്‍ സംഘടിപ്പിച്ചു. ഡോ അഷീലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടുകള്‍ എന്‍ഡോസള്‍ഫാന്റെ വിഷതീവ്രതയിലേക്കു വെളിച്ചം വീശുന്നതായി. ഒടുവില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന്റെ മുഖ്യശില്‍പ്പി.

 



കോവിഡ് പ്രതിരോധത്തിലെ മുഖ്യമായ ബ്രേക്ക് ദ ചെയ്‌നിന്റെ അണിയറ ശില്‍പികളിലൊരാളാണ്. ഡോ. അഷീല്‍ തന്നെ ആവശ്യപ്പെട്ടതുകൊണ്ടാണ് തിരികെ ആരോഗ്യ വകുപ്പിലേക്ക് തന്നെ പോകുന്നതെന്നാണ് പറയുന്നത്. അല്ല മാറ്റിയതാണെന്നും പറയുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ആരോഗ്യവകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ഡോ. അഷീല്‍ സാമൂഹ്യ സുരക്ഷാ മിഷനിലേക്ക് എത്തുന്നത്. കൊവിഡ് പ്രതിരോധം സംബന്ധിച്ച് നിരവധി ബോധവത്കരണ വീഡിയോകള്‍ ചെയ്ത് ഡോ. അഷീല്‍ ശ്രദ്ധ നേടിയിരുന്നു.

കോവിഡ് പ്രതിരോധ നടപടികളില്‍ സജീവമായിരുന്ന ഡോ. മുഹമ്മദ് അഷീലിനെ സാമൂഹ്യ സുരക്ഷാമിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയിരിക്കുകയാണ്. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജിനാണു പകരം ചുമതല. മുഹമ്മദ് അഷീലിന് ആരോഗ്യ വകുപ്പിലേക്കാണു മാറ്റം. അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയതു കൊണ്ടാണു മാറ്റമെന്നാണു വിശദീകരണം.

 



ആരോഗ്യ വകുപ്പിലെ അസി.സര്‍ജനായ മുഹമ്മദ് അഷീലിനെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണു സാമൂഹ്യ സുരക്ഷാമിഷന്‍ തലപ്പത്ത് ഡപ്യൂട്ടേഷനില്‍ നിയമിച്ചത്. പിന്നീട് കോവിഡും ലോക്ഡൗണ്‍ നിയന്ത്രണങ്ങളുമടക്കം പല വിഷയങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റെ വക്താവായി മാധ്യമങ്ങളിലൂടെ രംഗത്തെത്തിയ അഷീലിന്റെ ചില പ്രതികരണങ്ങള്‍ വിവാദമായിരുന്നു. അത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി.

കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവിടുത്തെ ആരോഗ്യപ്രവര്‍ത്തകര്‍ ചത്തു പണിയെടുക്കുകയാണ്. 10-16 മണിക്കൂര്‍ തുടരെ ജോലി ചെയ്യുന്നു. അപ്പോഴാണ് ഓരോരുത്തര്‍ രാത്രി വിളിച്ചിട്ടു കല്യാണത്തിന് കല്ല്യാണത്തിന് ആളെ കൂട്ടാമോ എന്ന് ചോദിക്കുന്നത്. ഭ്രാന്ത് വന്നുപോകും... എന്ന് ലൈവിലെത്തി ഡോക്ടര്‍ മുഹമ്മദ് അഷീല്‍ പറയുന്ന വാക്കുകളില്‍ നിഴലിക്കുന്നത് കോവിഡിന്റെ തീവ്രത കൂടിയാണ്. പൊട്ടിത്തെറിച്ചും സങ്കടപ്പെട്ടും കൊണ്ട് കൂടിയാണ് അദ്ദേഹം സംസാരിച്ചത്.

 



ജനങ്ങള്‍ ഇപ്പോഴും കോവിഡിന്റെ തീവ്രത മനസിലാക്കുന്നില്ല. നമ്മള്‍ സുരക്ഷിതരാണെന്ന ബോധ്യത്തിലാണു ചിലര്‍. അവര്‍ക്ക് അറിയില്ല അവസ്ഥ. ലോക്ഡൗണ്‍ പ്രഖ്യപിക്കാത്തതു പ്രതിസന്ധി ഇല്ലാത്തത് കൊണ്ടല്ല. രാജ്യത്തിന്റെ വരുമാനം, നിര്‍മാണ മേഖല... എല്ലാം നിലയ്ക്കും, അതുകൊണ്ടാണ്. വെന്റിലേറ്റര്‍ പോലും തികയാതെ വരുന്ന അവസ്ഥയിലേക്ക് നമ്മളും എത്തിയേക്കാം. വാര്‍ത്തകളൊക്കെ കാണുന്നതല്ലേ. കല്യാണങ്ങള്‍ ഒഴിവാക്കൂ. ബന്ധുക്കളെ ഓണ്‍ലൈനായി പങ്കെടുപ്പിക്കൂ.. ദയവായി സ്വയം നിയന്ത്രിക്കൂ.. ദയവായി കേള്‍ക്കൂ... എന്നാണ് അഷീല്‍ പറഞ്ഞത്.

കോവിഡ് കാലം ഡോ. അഷീലിന്റെ പ്രശസ്തിയും കൂട്ടി. ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായി അഷീല്‍ മാറി. കോവിഡിനെ പറ്റി കൂടുതല്‍ പഠിക്കുകയും ആധികാരികമായി സംസാരിക്കുകയും ചെയ്തതോടെ ചാനലുകാര്‍ക്കും പ്രിയപ്പെട്ടവനായി.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Iran nuclear plant റേഡിയോ ആക്ടീവ് മലിനീകരണ ഭീഷണി  (3 minutes ago)

പയ്യോളിയിൽ നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി സെൽഫി... ഷേക്കേറ്റ് പതിനേഴുകാരന് ​ഗുരുതര പരുക്ക്  (23 minutes ago)

ഭൂമിയിൽ നിന്ന് ഏറ്റവും ദൂരം സഞ്ചരിച്ച വനിത എന്ന റെക്കോഡുമായി മിഷൻ മിഷൻ സ്പെഷലിസ്റ്റ് ക്രിസ്റ്റീന കോച്ച്  (45 minutes ago)

വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി....ഒടുവിൽ പരുക്കേറ്റയാൾക്ക് വിദ​ഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്ക മാറ്റി, പിന്നാലെ സംഭവിച്ചത്....  (1 hour ago)

അധിരമൻ അന്തർ വാഹിനിയും ശത്രു റഡാറിന്റെ കണ്ണിൽപ്പെടാത്ത താരാഗിരി പടക്കപ്പലും നാവിക സേനയ്ക്ക് സ്വന്തം...  (1 hour ago)

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി പൊലീസിന്റെ തെളിവെടുപ്പ് ഇന്ന് നടക്കും... കാരവാനിൽ എത്തിച്ചാണ് തെളിവെടുക്കുക  (1 hour ago)

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ത്രസിപ്പിക്കുന്ന ജയം  (1 hour ago)

  വിധിയെഴുതാനായി കേരളം പോളിങ് ബൂത്തിലെത്താൻ ഇനി വെറും നാലു നാൾ മാത്രം... പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും, ബുധനാഴ്ച നിശബ്ദ പ്രചാരണം  (2 hours ago)

അമിത് ഷായുടെ സന്ദർശനം: കോഴിക്കോട് നഗരത്തിൽ ഞായറാഴ്ച ഗതാഗതനിയന്ത്രണം  (2 hours ago)

കുന്നംകുളത്ത് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം.... ടാങ്കർ ലോറി ഡ്രൈവറെ കാബിൻ വെട്ടി പൊളിച്ചാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്  (2 hours ago)

സങ്കടക്കാഴ്ചയായി... സിവിൽ സപ്ലൈസ് വകുപ്പിനായി സംഭരിച്ച നെല്ലുമായി പോയ വള്ളത്തിൽ നിന്ന് ആറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും...  (3 hours ago)

ലോകമെമ്പാടും നടക്കുന്ന സംഘർഷങ്ങളിൽ മരവിപ്പ് തോന്നരുത്... സമാധാനത്തിനായി പ്രവർത്തിക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ  (3 hours ago)

യു.ഡി.എഫ് മുന്നേറ്റം ബി.ജെ.പിയെയും ഇടതുപക്ഷത്തെയും വിരളിപിടിപ്പിക്കുന്നു: രമേശ് ചെന്നിത്തല  (3 hours ago)

  കോഴിക്കോട് കുന്നമം​ഗലത്തെ പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടു മരണം....  (3 hours ago)

Malayali Vartha Recommends