ഇരുപത്തിയൊന്ന് വയസ്സുള്ള പെൺകുട്ടിയെ 'ആത്മീയ ജീവിതപങ്കാളി'യായി കൂടെ വിടണം: കൊല്ലം സ്വദേശിയായ നാല്പത്തിരണ്ടുകാരൻ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി സുപ്രീം കോടതി തള്ളി; നിരവധി പോക്സോ കേസിലെ പ്രതിയുംവീട്ടുകാർക്ക് പോലും വിശ്വാസമില്ലാത്ത ഇയാൾക്കൊപ്പം വിടാൻ കഴിയില്ലെന്ന് കോടതി...

ഇരുപത്തിയൊന്ന് വയസുള്ള ആത്മീയ ജീവിത പങ്കാളിയെ കൂടെ വിടണം... വീട്ടുകാർക്ക് ഭയവും, ഒടുവിൽ ഹേബിയസ് കോര്‍പസ് ഹര്‍ജിയും സുപ്രീം കോടതി തള്ളി... വീട്ടുകാർ തടഞ്ഞു വച്ചിരിക്കുന്ന തന്റെ 'ആത്മീയ ജീവിതപങ്കാളിയെ' മോചിപ്പിക്കാൻ കൊല്ലം സ്വദേശി നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി സുപ്രീം കോടതി തള്ളി.
ഹര്‍ജിക്കാരന്‍ വിവാഹിതനാണെന്നും ഇയാളുടെ പൂര്‍വകാല ചരിത്രം സംശയാസ്പദമാണെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. പെണ്‍കുട്ടിക്ക് 21 വയസ്സുണ്ടെങ്കിലും ഇവർ ചെയ്യുന്ന കാര്യങ്ങൾക്കൊന്നും വ്യക്തത ഇല്ലെന്നും കോടതി അറിയിച്ചു.
സംഭവുമായി ബന്ധപ്പെട്ട് നേരെത്തെ തന്നെ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നതാണ്. ഇതിനെതിരെയാണ് കൊല്ലം സ്വദേശി കൈലാസ് നടരാജന്‍ (42) സുപ്രീം കോടതിയെ സമീപിച്ചത്.
ഭാര്യയും മക്കളുമായി അകന്നുകഴിയുന്ന തന്നെ ആചാര്യനായാണ് പെണ്‍കുട്ടി കരുതുന്നതെന്നും യോഗാ ശിഷ്യയാണെന്നും ഹർജിയിൽ പറയുന്നുണ്ട്. എന്നാല്‍, ഇയാളുടെ പൂർവകാല സംഭവങ്ങൾ പരിശോധിച്ചാൽ പെൺകുട്ടിയെ ഇയാളോടൊപ്പം വിടാൻ കഴിയില്ല...
പരാതിക്കാരനെ സ്വന്തം അമ്മയ്ക്കു പോലും വിശ്വാസമില്ലെന്നും പോക്സോ കേസില്‍ ഉള്‍പ്പെട്ടയാള്‍ക്കൊപ്പം എങ്ങനെയാണ് ഒരു പെണ്‍കുട്ടിയെ വിടുകയെന്നും ചീഫ് ജസ്റ്റിസ് ചോദ്യം ഉന്നയിക്കുകയും ചെയ്തു.
എന്നാല്‍, പെണ്‍കുട്ടിയെ ഒപ്പം വിടണമെന്നതല്ല ആവശ്യമെന്നു കൈലാസിനു വേണ്ടി അഭിഭാഷകരായ ഗോപാല്‍ ശങ്കരനാരായണന്‍, എ. കാര്‍ത്തിക് എന്നിവര്‍ അറിയിച്ചു.
ഏതു രക്ഷിതാക്കളാണു മകള്‍ക്കു മാനസിക പ്രശ്നമുണ്ടെന്നു പറയുകയെന്നു ബെഞ്ച് ചോദിക്കുകയും ചെയ്തു. ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയ കോടതി, ജില്ലാ ജഡ്ജി പെണ്‍കുട്ടിയുമായി സംസാരിച്ചു ഒരു മാസം കഴിഞ്ഞ് സുപ്രീം കോടതിക്കു റിപ്പോര്‍ട്ട് നല്‍കാന്‍ നിർദേശിച്ചിരിക്കുകയാണ്.
യുഎസ് പോപ് സംഗീതജ്ഞ ബ്രിട്നി സ്പിയേഴ്സിന്റെ കാര്യം കോടതിയിൽ പരാമര്‍ശിച്ചു. പ്രായപൂര്‍ത്തിയായ ആളിന്റെ അനുമതിയില്ലാതെ അയാള്‍ക്കു ചികിത്സ നല്‍കാന്‍ യുഎസില്‍ നിയമമില്ല. 2008 ല്‍ അച്ഛന്‍ ജാമി സ്പിയേഴ്സാണ് ബ്രിറ്റ്നിയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്.
മാനസിക പ്രതിസന്ധിയെ തുടര്‍ന്ന് കോടതിയാണ് ബ്രിറ്റ്നിക്ക് രക്ഷകര്‍തൃനിയന്ത്രണം അനുവദിച്ചത്. ഇതവസാനിപ്പിക്കാന്‍ ഇടപെടല്‍ തേടി അടുത്തിടെ ബ്രിട്നി കോടതിയെ സമീപിച്ചതാണ് ബെഞ്ച് പരാമര്‍ശിച്ചത്. ബ്രിട്നിക്ക് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ ക്യാംപെയ്ന്‍ വന്നിരുന്നു.
https://www.facebook.com/Malayalivartha























