ഫേസ്ബുക്ക് ഫ്രണ്ട് മനു പത്തനംതിട്ടയിലെത്താമെന്ന് പറഞ്ഞ് പറ്റിച്ചു, പെണ്‍കുട്ടികള്‍ മനുവിനെ തേടിയിറങ്ങിയതാകാമെന്ന് സൂചന

ആര്യയുടെ ഫേസ്ബുക്ക് സുഹൃത്ത് പേരാമ്പ്ര സ്വദേശി മനുവിനെ പൊലീസ് ചോദ്യം ചെയ്യുന്ന് തുടരുന്നു.
മനുവും മരിച്ച പെണ്‍കുട്ടികളുടെ സുഹൃത്തും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആര്യയും തമ്മില്‍ എല്ലാ ദിവസവും ദീര്‍ഘ ഫോണ്‍ വിളിയും ഉണ്ടായിരുന്നെന്നാണ് പൊലീസിനു ലഭിച്ച വിവരം. എന്നാല്‍, മനു കുട്ടികളുടെ യാത്രയില്‍ ബന്ധപ്പെട്ടതായി തെളിവില്ല. കുട്ടികളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്ന മറ്റു പലരെയും പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
താന്‍ ഒരിക്കലും പെണ്‍കുട്ടികളെ നേരിട്ട് കണ്ടിട്ടില്ലെന്നും ആര്യ തന്നെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എട്ടാം തിയതി കാണാമെന്ന് മനു ആര്യയോട് പറഞ്ഞു. എന്നാല്‍ എട്ടാം തിയതി താന്‍ പത്തനംതിട്ടയില്‍ എത്തിയില്ലെന്നും മനു പോലീസിനോട് പറഞ്ഞു. പിന്നെ 11ന് കാണാമെന്ന് പറഞ്ഞെങ്കിലും രണ്ടു ദിവസമായി ഫോണില്‍ ഇവരെ കിട്ടാഞ്ഞതിനാല്‍ പത്തനംതിട്ടയിലെ സുഹൃത്തുക്കളോട് അന്വേഷിച്ചിരുന്നെന്നും മനു പൊലീസിനോടു പറഞ്ഞു.
പാലക്കാട് മങ്കരയ്ക്കു സമീപം മരിച്ച പെണ്‍കുട്ടികളുടെ കൂട്ടുകാരി ഗുരുതരാവസ്ഥയില്‍ കഴിയുന്ന ആര്യ കെ. സുരേഷിന്റെ ടാബ്‌ലെറ്റില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡിന്റെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ടാബ്‌ലെറ്റ് കണ്ടെത്താന്‍ കഴാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. യാത്രയ്ക്കു കൂടുതല്‍ പണത്തിനായി ഇതു വിറ്റിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ എവിടെയാണെന്ന സൂചന പോലും പോലീസിന് ലഭിച്ചിട്ടില്ല. കുട്ടികളെ കാണാതായ ശേഷം ആര്യയുടെ ടാബ്‌ലെറ്റിലെ സിം കാര്‍ഡ് ഉപയോഗിച്ചിട്ടില്ലെന്നാണ് പൊലീസിനു കിട്ടിയ വിവരം.
കാണാതാകുന്നതിനു രണ്ടാഴ്ച മുന്‍പാണ് ആര്യ ടാബ്‌ലെറ്റില്‍ സിം കാര്‍ഡ് ഉപയോഗിച്ചത്. ഇതു വീട്ടുകാര്‍ അറിയാതെയാതെയായിരുന്നു. എന്നാല്‍ അയല്‍വാസിയുടെ പേരില്‍ അവര്‍ അറിയാതെ കുട്ടികള്‍ സിം കാര്‍ഡ് എടുത്തെന്ന വാര്‍ത്ത ശരിയല്ലെന്നു പൊലീസ് പറഞ്ഞു. ആര്യ മിക്കപ്പോഴും പോകാറുള്ള വീട്ടിലെ ഫോണിനെപ്പറ്റിയാണ് ഇങ്ങനെയൊരു പ്രചാരണം നടന്ന്.
എന്നാല്‍ കുട്ടികള്‍ക്കു സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉള്ളതായി വീട്ടുകാര്‍ക്ക് അറിയില്ല. വീട്ടിലെ മറ്റുള്ളവരുടെ ഫോണ്‍ ഉപയോഗിക്കാറായിരുന്നു പതിവ്. അതിനിടെ കഴിഞ്ഞ മാസം ആര്യ പത്തനംതിട്ടയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒരു സ്വര്‍ണനാണയം 2,000 രൂപയ്ക്കു പണയം വച്ചിരുന്നെന്നു പൊലീസിനു വിവരം ലഭിച്ചു. കാണാതായ ദിവസം കുട്ടികള്‍ പത്തനംതിട്ടയില്‍ 8,000 രൂപയ്ക്കു സ്വര്‍ണമാല പണയം വച്ചിരുന്നതായും ഇത് ഉപയോഗിച്ചാണ് ബാംഗ്ലൂരിലേക്ക് പോയതെന്നുമാണ് പോലീസ് ഭാഷ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















