കൊച്ചി മെട്രോ തൊഴിലാളികള്‍ പണിമുടക്കുന്നു, തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചില്ലെന്ന് പരാതി

തൊഴിലാളികളുടെ പണിമുടക്കിനെ തുടര്‍ന്ന് കൊച്ചി മെട്രോ നിര്‍മാണം മുടങ്ങി. ആലുവ മുതല്‍ കളമശേരി വരെയുള്ള നിര്‍മ്മാണമാണ് മുടങ്ങിയത്. എല്‍ ആന്റ് റ്റി കമ്പനിയുടെ 2,000 ത്തോളം തൊഴിലാളികള്‍ ശമ്പളം ലഭിച്ചില്ലെന്ന കാരണത്താല്‍ കഴിഞ്ഞ രാത്രി മുതല്‍ പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു.
എല്ലാ മാസവും 10-ാം തീയതിയാണ് കമ്പനി കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്കിയിരുന്നത്. ഈ മാസം തീയതി 15 എത്തിയിട്ടും തൊഴിലാളികള്‍ക്ക് ഇതുവരെ ശമ്പളം നല്കാന്‍ കമ്പനി തയാറായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
പണിമുടക്കിനെ തുടര്‍ന്ന് ആലുവ മുതല്‍ കളമശേരി വരെയുള്ള നിര്‍മ്മാണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. പണിമുടക്കുന്ന തൊഴിലാളികളുമായി ഉച്ചയ്ക്ക് ശേഷം കമ്പനി അധികൃതര്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇന്ന് തന്നെ ഇവര്‍ക്ക് കമ്പനി ശമ്പളം നല്കിയേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















