കെഎസ്ആര്‍ടിസിയുടെ പുത്തന്‍ ജെറ്റ് പടക്കുതിര

റെയില്‍വേയുടെ ജനശതാബ്ദി മോഡലില്‍ സില്‍വര്‍ ജെറ്റുമായി കെഎസ്ആര്‍ടിസി. ക്രിത്യം പന്ത്രണ്ടര മണിക്കൂര്‍, അടിപൊളി വണ്ടി പുഷ്ബാക്ക് സീറ്റും വൈഫൈ സംവിധാനവും ലാപ്‌ടോപ്, മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും തുടങ്ങി നീളുന്നു ഈ പടക്കുതിരയുടെ വിശേഷങ്ങള്‍.
പന്ത്രണ്ടര മണിക്കൂര്‍കൊണ്ടു തിരുവനന്തപുരത്തു നിന്നു കാസര്‍കോട്ടെത്തുന്ന കെഎസ്ആര്‍ടിസിയുടെ സില്‍വര്‍ ജെറ്റ് ബസിന്റെ സര്‍വീസ് ആരംഭിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കന്നിയാത്ര ഫാഗ് ഓഫ് ചെയ്തത്. ഏഴു മണിക്കൂര്‍ 20 മിനിറ്റുകൊണ്ട് എത്തുന്ന തിരുവനന്തപുരം-പാലക്കാട് സര്‍വീസ് ഇന്നു തുടങ്ങും.
തിരുവനന്തപുരത്തു നിന്നു വൈകിട്ട് ഏഴിനു പുറപ്പെടുന്ന സര്‍വീസ് പിറ്റേന്നു രാവിലെ 7.30നു കാസര്‍കോട് എത്തിച്ചേരും. തിരിച്ചു വൈകിട്ട് എട്ടിനു കാസര്‍കോട്ടു നിന്നു തിരിക്കുന്ന ബസ് രാവിലെ 8.30നു തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരം - കാസര്‍കോട് യാത്രയ്ക്കിടെ എട്ടു സ്ഥലത്തു നിര്‍ത്തും. കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലും മാഹിയിലും യാത്രക്കാര്‍ ആവശ്യപ്പെട്ടാല്‍ താല്‍ക്കാലിക സ്‌റ്റോപ്പുണ്ടാകും. എത്തുന്ന സമയവും ടിക്കറ്റ് നിരക്കും ബ്രാക്കറ്റില്‍.
തിരുവനന്തപുരം: പുറപ്പെടുന്ന സമയം വൈകിട്ട് ഏഴ്. കൊല്ലം 8.20 (100 രൂപ), ആലപ്പുഴ 9.55 (190), എറണാകുളം 11.10 (260), തൃശൂര്‍ 12.40 (350), തൃശൂരില്‍ അരമണിക്കൂര്‍ വിശ്രമത്തിനുശേഷം 1.10നു പുറപ്പെടും. ഇവിടെ ഡ്രൈവര്‍ മാറും. കോഴിക്കോട് 3.45 (500), കണ്ണൂര്‍ 5.35 (600), കാസര്‍കോ?ട് 7.30 (710).
ഇന്നു സര്‍വീസ് ആരംഭിക്കുന്ന തിരുവനന്തപുരം - പാലക്കാട് സില്‍വര്‍ ജെറ്റ് രാവിലെ
ആറിനു തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. കൊല്ലം (7.20), ആലപ്പുഴ (8.55), വൈറ്റില (10.00), തൃശൂര്‍ (12.00), പാലക്കാട് (1.20). പാലക്കാട്ടുനിന്നു വൈകിട്ട് 5.30ന് പുറപ്പെടും. തൃശൂര്‍ (6.45), വൈറ്റില (8.20), ആലപ്പുഴ (10.00), കൊല്ലം (11.35) തിരുവനന്തപുരം (രാത്രി 12.50). ).
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക
https://www.facebook.com/Malayalivartha






















