സിങ്കം തെറ്റ് ചെയ്തിട്ടില്ല... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ബോധപൂര്‍വം അപമാനിക്കാന്‍ ഋഷിരാജ് സിങ് ശ്രമിച്ചിട്ടില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്

ഋഷിരാജ് സിംഗിന്റെ നിലപാടുകള്‍ക്ക് ഔദ്യോഗികമായ പിന്തുണ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ബോധപൂര്‍വം അപമാനിക്കാന്‍ എഡിജിപി ഋഷിരാജ് സിങ് ശ്രമിച്ചിട്ടില്ലെന്ന് ഡിജിപി ടി.പി.സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്.
എന്നാല്‍ സംഭവത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കുന്നു. ഋഷിരാജ് സിങ്ങിന്റെ വിശദീകരണവും ഉള്‍പ്പെടുത്തിയതാണ് റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. നിയമപരമായി ഋഷിരാജ് സിങ് പറയുന്നതാണ് ശരിയെന്നാണ് ഡിജിപി പറയുന്നത്. ഈ സാഹചര്യത്തില്‍ ഋഷിരാജ് സിംഗിനെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്നാണ് സൂചന. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിഷയത്തിലെടുക്കുന്ന നിലപാടാകും ഇനി നിര്‍ണ്ണായകം. എഡിജിപിക്ക് എതിരെ നടപടി വേണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്‍ നിലപാട്.
ഇതേ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ സംഭവവുമായിബന്ധപ്പെട്ട് ഡിജിപിയോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. സംഭവത്തില്‍ ഡിജിപി ഋഷിരാജ് സിങ്ങിനോടും വിശദീകരണം തേടിയിരുന്നു. ഇനി ഈ റിപ്പോര്‍ട്ട് ആഭ്യന്തരസെക്രട്ടറി ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിക്കും. അതിനുശേഷമാകും ഋഷിരാജ്‌സിങ്ങിനെതിരെ ഏതെങ്കിലും രീതിയിലുള്ള നടപടിയുണ്ടാകുമോ എന്ന് തീരുമാനിക്കു.
തൃശൂര്‍ പൊലീസ് അക്കാദമിയിലെ ചടങ്ങിനിടെ ഋഷിരാജ് സിങ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഗൗനിക്കാതിരുന്ന സംഭവമാണ് വിവാദമായത്. വിഐപികള്‍ വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് പ്രോട്ടോക്കോളില്‍ പറയുന്നില്ലെന്നായിരുന്നു ഋഷിരാജ് സിങ്ങിന്റെ വിശദീകരണം. മന്ത്രിയോട് അനാദരവ് കാണിച്ചിട്ടില്ലെന്നും ക്ഷണിക്കപ്പെട്ട അതിഥിയായതിനാല്‍ മറ്റ് അതിഥികളെ സ്വീകരിക്കേണ്ട കാര്യമില്ലെന്നും ഋഷിരാജ് സിങ് ഡിജിപിക്ക് നല്‍കിയ വിശദീകരണക്കുറിപ്പില്‍ വൃക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















