തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി

സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുമായി വന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. ആറ് യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ സുരക്ഷിതരാണ്. തഞ്ചാവൂരില്‍ നിന്നെത്തിയ എയര്‍ഫോഴ്‌സ് വിമാനമാണ് നിലത്തിറക്കിയതെന്നാണ് വിവരം. ലാന്‍ഡിംഗ് ഗിയറില്‍ നിന്നുള്ള ഓയിലുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കാരണം. തുടര്‍ന്ന് കണ്ട്രോള്‍ റൂമില്‍ അടിയന്തര നിര്‍ദേശം നല്‍കി. ഓയില്‍ വ്യാപനത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ റണ്‍വേ വൃത്തിയാക്കും.
https://www.facebook.com/Malayalivartha
























