ഇനി പ്രതിക്ഷ ആര്യയില്‍... ആര്യയുടെ നിലയില്‍ പുരോഗതി; ഐസിയുവില്‍ നിന്ന് ആര്യയെ ന്യൂറോ സര്‍ജറിയിലേക്ക് മാറ്റി; മരുന്നുകളോട് പ്രതികരിക്കുന്നു

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരമായി പരുക്കേറ്റ് കഴിയുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി ആര്യയുടെ (16) നിലയില്‍ നേരിയ പുരോഗതി. കോന്നി തോപ്പില്‍ ലക്ഷം വീട് കോളനിയില്‍ കിഴക്കേടത്ത് സുരേഷിന്റെ മകളാണ് ആര്യ.കെ.സുരേഷ്. മെഡിസിന്‍ വിഭാഗം ഐസിയുവില്‍ നിന്ന് ആര്യയെ ന്യൂറോ സര്‍ജറിയിലേക്ക് മാറ്റി.
ശരീരം മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. ബിജുകൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ആര്യയെ പരിശോധിക്കുന്നത്. ഇന്നലെ കുട്ടിയുടെ തല, വയര്‍, നെഞ്ച് തുടങ്ങിയ ഭാഗങ്ങള്‍ സ്‌കാനിംഗിന് വിധേയമാക്കി. ബോധം വീണ്ടെടുക്കുന്നതിനുള്ള ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണിക്കുന്നത്. ഇത് ശുഭപ്രതീക്ഷയാണ്. കുട്ടിയുടെ ശ്വാസനാളത്തില്‍ ചെറിയ ഒരു ശസ്ത്രക്രിയയും വിജയകരമായി നടത്തി. ആര്യയ്ക്ക് തലച്ചോറില്‍ ഒരു ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ഇത് വളരെ നിര്‍ണായകമാണ്. ആര്യയ്ക്ക് സംസാരിക്കുന്ന അവസ്ഥയെത്തിയാല്‍ ഉടന്‍ മൊഴിയെടുക്കും. ഇതിലൂടെ മാത്രമേ കേസിലെ ദുരൂഹത മാറൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം.
കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തുന്നതിനായി പൊലീസ് എത്തിയിരുന്നെങ്കിലും മൊഴിയെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ രണ്ടു ദിവസത്തിനുള്ളില്‍ ആര്യയില്‍ നിന്നു മൊഴിയെടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
കോന്നി സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് കേസ് അന്വേഷണം എഡിജിപി സന്ധ്യയ്ക്ക് നല്‍കിയത്. ഇന്നലെ മുതല്‍ താന്‍ നേരിട്ടാണ് കേസ് അന്വേഷിക്കുന്നതെന്നും വിഷയം വളരെ ഗൗരവത്തിലെടുത്തെന്നും സന്ധ്യ പറഞ്ഞു. കുട്ടികളുടെ മാതാപിതാക്കളുടെയും മറ്റും പരാതികള്‍ പരിഗണിച്ചാവും അന്വേഷണം.
ട്രെയിനില്‍നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തിയ ആതിര ആര്‍. നായരുടെയും എസ്. രാജിയുടെയും അമ്മമാരുമായും പരുക്കേറ്റ് ആശുപത്രിയിലുള്ള ആര്യ കെ. സുരേഷിന്റെ അമ്മയുമായും എഡിജിപി വിശദമായി സംസാരിച്ചു. കുട്ടികളുടെ അഞ്ചു സഹപാഠികളില്‍നിന്നും വിവരങ്ങള്‍ ആരാഞ്ഞു. പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന ആര്യ കെ. സുരേഷിന്റെ വീട്ടിലെത്തി ആര്യയുടെ മുത്തശ്ശിയുമായി സംസാരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















