ചോറ്റാനിക്കര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ച നിലയില്‍.... ചോറ്റാനിക്കരയിലെ വാടക വീട്ടില്‍ ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

ചോറ്റാനിക്കര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ച നിലയില്‍. ചന്ദ്രദേവ് (47)എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് നിഗമനം.
ചോറ്റാനിക്കരയിലെ വാടക വീട്ടില്‍ ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചന്ദ്രദേവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
പിറവം പാമ്പാക്കുടയാണ് സ്വദേശം. ചോറ്റാനിക്കരയില്‍ പോലീസ് സ്‌റ്റേഷന് സമീപം വാടക വീട്ടില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം.
അതേസമയം മരണ കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസം കളമശ്ശേരി എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha























