ഓടികൊണ്ടിരുന്ന സ്‌കൂള്‍ ബസ്സില്‍ നിന്നു തെറിച്ചുവീണ് എല്‍.കെ.ജി വിദ്യാര്‍ത്ഥി മരിച്ചു

ഓട്ടത്തിനിടയില്‍ സ്‌കൂള്‍ ബസ്സില്‍ നിന്നു പുറത്തേക്കു തെറിച്ചുവീണ എല്‍.കെ.ജി വിദ്യാര്‍ത്ഥി പിന്‍ചക്രം കയറി മരിച്ചു. ചന്ദനക്കാംപാറ ചെറുപുഷ്പം സ്‌കൂളിലെ ഗോഡ്‌വിന്‍ (4) ആണ് മരിച്ചത്. കാരിക്കൊമ്പില്‍ അഭിലാഷ് സോണിയ ദമ്പതികളുടെ ഏകമകനാണ് ഗോഡ്‌വിന്‍.
സ്‌കൂളില്‍ നിന്നു മടങ്ങവെ ഇന്നലെ വൈകിട്ട് മൂന്നര കഴിഞ്ഞതോടെ വീടിനടുത്തെത്തിയപ്പോഴായിരുന്നു ദുരന്തം. ബസ് പെട്ടെന്നു കുഴിയില്‍ ചാടിയപ്പോള്‍ കുട്ടി വാതിലിലൂടെ തെറിച്ചുവീഴുകയായിരുന്നു. വാതിലിനരികില്‍ അദ്ധ്യാപകന്‍ നിന്നിരുന്നെങ്കിലും തടയാനായില്ല.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















