കേരളത്തില്‍ ബലിപെരുന്നാള്‍ ജുലൈ 21 ബുധനാഴ്ച...

കേരളത്തില്‍ ബലിപെരുന്നാള്‍ ജുലൈ 21 ബുധനാഴ്ച. ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ നാളെ ദുല്‍ഹിജ്ജ ഒന്നും 21ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും ആഘോഷമാണ് ബക്രീദ് അല്ലെങ്കില്‍ ബലിപെരുന്നാള്‍. ഈദുല്‍ അദ്ഹ എന്നാണ് അറബിയില്‍ ബക്രീദ് അറിയപ്പെടുന്നത്.
എല്ലാവിധ വൈവിധ്യങ്ങള്‍ക്കിടയിലും മനുഷ്യ സമുദായം ഒറ്റക്കെട്ടാണ് എന്ന വിചാരത്തിന്റെയും വിശുദ്ധ വികാരങ്ങളുമായാണ് ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) ആഘോഷിക്കുന്നത്. ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും ഓര്‍മപ്പെരുന്നാള്‍ ആണ് യഥാര്‍ഥത്തില്‍ ഈദുല്‍ അദ്ഹ.
പ്രവാചകന്‍ ഇബ്രാഹിം നബി ദൈവത്തിന്റെ ആജ്ഞപ്രകാരം മകന്‍ ഇസ്മാഈലിനെ ബലികൊടുക്കാന്‍ തയാറായതിന്റെ ഓര്‍മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. പ്രവാചകന്‍ ഇബ്‌റാഹീം മകനെ ദൈവ മാര്‍ഗത്തില്‍ സമര്‍പ്പിക്കാന്‍ സന്നദ്ധനായതിനോടുള്ള ഐക്യദാര്‍ഢ്യം ആണ് പെരുന്നാള്‍ ദിനത്തിലെ ബലി. തനിക്കേറ്റവും പ്രിയപ്പെട്ടതിനെ ദൈവ മാര്‍ഗത്തില്‍ സമര്‍പ്പിക്കുക എന്നതാണ് അതിന്റെ പൊരുള്‍.
ബലി പെരുന്നാള്‍ ദിനത്തില്‍ അറുക്കുന്ന ബലി മാംസവും പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാനാണ് കല്‍പ്പിച്ചിട്ടുള്ളത്. ഇസ്‌ലാമിലെ ബലി സങ്കല്‍പത്തിന്റെ പ്രത്യേകത കുടിയാണ് അത്. പെരുന്നാള്‍ ദിവസം രാവിലെ ഈദ്ഗാഹിലോ പള്ളിയിലോ ആയി പെരുന്നാള്‍ പ്രാര്‍ഥനയില്‍ പങ്കെടുത്ത ശേഷമാണ് ബലിയിലേക്ക് കടക്കുക.
"
https://www.facebook.com/Malayalivartha























