കൊടകര കുഴല്‍പ്പണ കേസ്: ചോദ്യം ചെയ്യലിനായി കെ സുരേന്ദ്രന്‍ ബുധനാഴ്ച ഹാജരാകും!! മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ലെന്നും, കൊടകര കേസുൾപ്പടെ ഏതു കേസിലും താൻ ഹാജരാകുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി

കൊടകര കുഴപ്പണക്കേസിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിനായി ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകും. രാവിലെ പത്തരയ്ക്ക് തൃശൂർ പൊലീസ് ക്ലബ്ബിലാകും അദ്ദേഹം ഹാജരാവുക.
ഈ മാസം ആറിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ സംഘം ആദ്യം നോട്ടീസ് നൽകിയിരുന്നത്. എന്നാൽ ബി ജെ പി ഭാരവാഹി യോഗംകാരണം അന്ന് സുരേന്ദ്രൻ ഹാജരായിരുന്നില്ല.
കൊടകര കേസുൾപ്പടെ ഏതു കേസിലും താൻ ഹാജരാകുമെന്നും മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ലെന്നുമാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ബി ജെ പി നേതാക്കൾക്കെതിരെ മൊഴി നൽകാൻ സ്വർണക്കടത്തു കേസിലെ പ്രതി സരിത്തിന് മേൽ ജയിൽ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയത് ഭരണ സംവിധാനത്തിന്റെ ദുരുപയോഗമാണെന്നും അദ്ദേഹം ആരോപിച്ചു.
ജുഡീഷ്യൽ കമ്മീഷനെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























