രക്ഷകര്‍ത്താക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്ത് ഭിന്നശേക്ഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; സംഭവത്തിൽ ലോഡിങ് തൊഴിലാളി അറസ്റ്റിൽ

കോതമംഗലത്ത് ഭിന്നശേക്ഷിക്കാരി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. ലോഡിങ് തൊഴിലാളി പൊലീസ് പിടിയിലായി. ആയവന പഞ്ചായത്തില്‍ കാലാമ്ബൂര്‍ സിദ്ധന്‍പടിയില്‍ നിന്നും ചേന്നിരിക്കല്‍ വീട്ടില്‍ സജി (46) യെയാണ് പോത്താനിക്കാട് സി ഐ നോബിള്‍ മാനുവലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
രക്ഷകര്‍ത്താക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്.ലൈംഗിക അതിക്രമ കേസില്‍ ഇത് രണ്ടാംവട്ടമാണ് സജി പൊലീസ് പിടിയിലാവുന്നത്.മുമ്ബ് പോക്സോ കേസില്‍ പ്രതിയായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയിട്ട് അധികലാമായില്ലെന്നാണ് പൊലീസില്‍ നിന്നും ലഭിച്ച വിവരം.
പ്രായപൂര്‍ത്തിയാവാത്ത ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെയാണ് മുമ്ബ് ഇയാള്‍ പീടിപ്പിച്ചത്.പോത്താനിക്കാട് കവലയില്‍ കയറ്റിറക്ക് തൊഴിലാളിയായി ജോലിചെയ്തുവരികയായിരുന്നു. അന്വഷണസംഘത്തില്‍ എസ്‌ഐ. ജിയോ മാത്യു, അജീഷ് കുട്ടപ്പന്‍, ജാസ്മിന്‍, ജിസന്‍ വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതി റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha






















