കോഴിക്കോട് സ്വദേശിയുടെ കണ്ണില്‍ നിന്നും പുറത്തെടുത്തത് 20 സെന്റീമീറ്റര്‍ നീളം ഉള്ള വിര.! വിരയെ പുറത്തെടുത്തത് ജീവനോടെ...

മനുഷ്യരുടെ കണ്ണില്‍ നിന്നും മറ്റ് ശരീശഭാഗങ്ങളില്‍ നിന്നും നീളമുള്ള വിരകളെ കണ്ടെത്തുന്ന സംഭവങ്ങള്‍ നമ്മള്‍ ധാരാളം കേള്‍ക്കുന്നുണ്ട്. എങ്ങനെ ഈ വിരകള്‍ കണ്ണിലും മറ്റും കയറിക്കൂടിയെന്ന് ചിന്തിച്ചിട്ടുണ്ടോ? ചില പ്രാണികള്‍ കടിക്കുകയോ ദേഹത്തുള്ള മുറിവുകളിലിരിക്കുകയോ ചെയ്യുന്നതു ശരീരത്തില്‍ വിരകള്‍ വളരുന്നതിനു കാരണമാകാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരമൊരു സംഭവമാണ് കോഴിക്കോട് നടന്നിരിക്കുന്നത്.
കോഴിക്കോട് സ്വദേശിയുടെ കണ്ണില്‍ നിന്നും ജീവനോടെ 20 cm നീളം ഉള്ള വിരയെ പുറത്തെടുത്തു . നേത്ര ഫൌണ്ടേഷന്‍ കണ്ണാശുപത്രിയില്‍ ഡോക്ടര്‍ റിയാസ് മുഹമ്മദിന്റെ നേതൃത്വത്തില്‍ നടത്തിയ വിദക്ത പരിശോധനയില്‍ ആണ് വിരയെ കത്തി ജീവനോടെ പുറത്തെടുത്തത്.
ചെറുപ്രാണികളില്‍ നിന്നും ഏല്‍ക്കുന്ന കടി നിസാരമായി കണ്ട് അവഗണിക്കുകയാണ് പലരുടെയും പതിവ്. എന്നാല്‍ അതത്ര നിസാരമല്ല. അവ നമ്മുടെ ശരീരത്തില്‍ നിക്ഷേപിക്കുന്ന വിരകളുടെ ലാര്‍വയാണു പിന്നീട് വളര്‍ന്നു വിരയായി മാറുന്നത്.
ജലാശയങ്ങള്‍ക്കു സമീപം ഈര്‍പ്പം അധികമുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കും, പ്രാണികള്‍ അധികമുള്ള സാഹചര്യങ്ങളില്‍ ഇടപഴകുന്നവര്‍ക്കുമാണ് ഇത്തരം വിരകള്‍ ഭീഷണിയാവുന്നത്.
https://www.facebook.com/Malayalivartha






















