പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച സംഭവം; ഇനി അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘം, ഷൊര്‍ണൂര്‍ ഡിവൈഎസ്‌പി നേതൃത്വം നൽകും: ഒളിവിൽ കഴിയുന്ന ആറുപേർക്കെതിരെ അന്വേഷണം ഊർജ്ജിതം, ശാസ്ത്രീയ അന്വേഷണത്തിനൊരുങ്ങി പോലീസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യക സംഘം. തിരുമിറ്റക്കോട് കറുകപുത്തൂരിലാണ് നാടിനെ ഞെട്ടിച്ച സംഭവം ഇക്കഴിഞ്ഞ ആഴ്ച ആയിരുന്നു പുറംലോകം അറിഞ്ഞത്.
ഒരു ഡിവൈഎസ്‌പിയും രണ്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും ചേര്‍ന്ന സംഘത്തെയാണ് നിയോഗിച്ചത്. കൂടാതെ രണ്ട് സബ് ഇന്‍സ്പെക്ടര്‍മാരും മൂന്ന് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരും ഒരു വനിത ഉദ്യോഗസ്ഥയും സംഘത്തിന്റെ ഭാഗമായുണ്ട്.
ഷൊര്‍ണൂര്‍ ഡിവൈഎസ്‌പി പി എന്‍ സുരേഷ് കുമാര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍, നിലവില്‍ അറസ്റ്റിലായവര്‍ക്ക് പുറമേ ആറ് പേര് കൂടി ഉണ്ടായിരുന്നു. ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്.
കേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ശാസ്ത്രീയ അന്വേഷണത്തിനാണ് സംഘം ഒരുങ്ങുന്നത്. ഇതിനായി പെണ്‍കുട്ടിയുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടവരുടെ വിവരശേഖരണം തുടങ്ങി. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുമായി പ്രതികള്‍ നടത്തിയ ആശയവിനിമയവും പരിശോധിക്കും.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. റിമാന്‍ഡിലുള്ള പ്രതികളുടെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നിലവിലുണ്ട്. ഇവര്‍ക്കായി രണ്ട് ദിവസങ്ങളിലായി പട്ടാമ്ബിയിലും പരിസര പ്രദേശങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു.
https://www.facebook.com/Malayalivartha






















