യാത്രാമംഗളങ്ങള്‍ നേരുന്നു. അല്ലാതെ ഇവരോടൊക്കെ എന്ത് പറയാന്‍!! ഷാഹിദാ കമാലിനോട് പ്രതിഷേധം അറിയിച്ച് വി.ടി ബല്‍റാം

വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്ന സെല്‍ഫി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ പരിഹസിച്ച് വി.ടി ബല്‍റാം. 'യാത്രാമംഗളങ്ങള്‍ നേരുന്നു. അല്ലാതെ ഇവരോടൊക്കെ എന്ത് പറയാന്‍!'- ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഷാഹിദാ കമാലിന്റെ ഫോട്ടോക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. പിന്നീട് ഇവര്‍ ഫോട്ടോ പിന്‍വലിച്ചു. 'ഇടുക്കി വണ്ടിപെരിയാറിലേക്കുള്ള യാത്രയില്‍' എന്ന തലക്കെട്ടോടെയാണ് ഷാഹിദ കമാല്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്.
വണ്ടിപ്പെരിയാറിലെ പീഡനവാര്‍ത്ത പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും വനിതാ കമ്മീഷന്‍ കാര്യമായ ഇടപെടല്‍ നടത്തിയിരുന്നില്ല. ഇതിനെതിരെ പ്രതിഷേധമുയരുന്നതിനിടെയാണ് ഷാഹിദാ കമാല്‍ ചിരിച്ചുകൊണ്ടുള്ള സെല്‍ഫി പോസ്റ്റ് ചെയ്ത് യാത്രാവിവരം അറിയിച്ചത്.
വനിതാകമ്മീഷനെതിരെ കെ .എസ് ശബരിനാഥും രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റില്ലോടെ ആയിരുന്നു പ്രതിഷേധം അറിയിച്ചത്....
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയെ ഒരു നരാധമൻ കൊലപ്പെടുത്തിയത് കേരളത്തിലെ പൊതുസമൂഹം അറിഞ്ഞിട്ട് ഒരാഴ്ചയിൽ കൂടുതലാകുന്നു. പ്രതി ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതുകൊണ്ട് സംസ്‌ഥാന വനിതാ കമ്മീഷൻ സ്വാഭാവികമായും ഇതുവരെ ഒന്നും ചെയ്തിട്ടില്ല.
ഈ കൊലപാതകം ചർച്ചയായപ്പോൾ 'സംഭവസ്ഥലം വനിതാ കമ്മീഷൻ സന്ദർശിച്ചു' എന്ന വാർത്ത വരാൻ വേണ്ടിയായിരിക്കും ഒരു കമ്മീഷൻ അംഗം കുറച്ചുമുമ്പ് വണ്ടിപ്പെരിയാറിലേക്ക് യാത്രതിരിച്ചിട്ടുണ്ട്.നാട്ടുകാരെ അറിയിക്കാൻ ഫേസ്ബുക്കിൽ ഹൈറേഞ്ചിലേക്ക് പോകുന്ന ടൂറിസ്റ്റിനെ പോലെ നിറപുഞ്ചിരിയുള്ള സെൽഫി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇത്രയും സെൻസിറ്റീവിറ്റിയില്ലാത്ത/ ആർദ്രതയില്ലാത്ത വനിത കമ്മിഷൻ അംഗങ്ങളെ കേരളജനത ഇനി സഹിക്കേണ്ടതുണ്ടോ?Utterly disrespectful and cruel.
https://www.facebook.com/Malayalivartha























