ഓണ്‍ലൈന്‍ ക്ലാസിനായി മൊബൈല്‍ ഫോണിന് റേഞ്ച് അന്വേഷിച്ച് രാത്രി പുറത്തിറങ്ങിയ വിദ്യാര്‍ഥിക്ക് പാമ്പ് കടിയേറ്റു; പ്ലസ് ടു വിദ്യാര്‍ഥി അപകടനില തരണം ചെയ്തു

തൃശൂരിൽ ഓണ്‍ലൈന്‍ ക്ലാസിനായി മൊബൈല്‍ ഫോണിന് റേഞ്ച് അന്വേഷിച്ച് രാത്രി പുറത്തിറങ്ങിയ വിദ്യാര്‍ഥിക്ക് പാമ്പ് കടിയേറ്റു. പ്ലസ് ടു വിദ്യാര്‍ഥിയും വെന്നൂര്‍ കുളമ്ബ് തെക്കേത്തൊടിയില്‍ ഉണ്ണികൃഷ്ണന്റെ മകനുമായ വിവേകിനാണ് (16) കഴിഞ്ഞദിവസം രാത്രി വീടിനടുത്തുള്ള വയലില്‍വെച്ച് പാമ്ബ് കടിയേറ്റത്.
വീടിനടുത്ത് മൊബൈല്‍ റേഞ്ച് ഇല്ലാത്തതിനാല്‍ വിവേകും കൂട്ടുകാരും വയല്‍ വരമ്ബിലിരുന്നാണ് ക്ലാസ് കേള്‍ക്കുന്നതും നോട്ടുകള്‍ തയാറാക്കുന്നതും. മുളങ്കുന്നത്ത്കാവ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള വിവേക് അപകടനില തരണം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























