മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക്.... പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കൂടിക്കാഴ്ച നടത്തും. ഇതിനായി ഇന്ന് അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കും. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ഭരണത്തുടര്‍ച്ചക്ക് ശേഷം നടത്തുന്ന ആദ്യ കൂടിക്കാഴ്ച ആയിരിക്കും ഇത്.
മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് ഇന്ന് വൈകുന്നേരമാകും തിരിക്കും. ചര്‍ച്ചയില്‍ മുഖ്യമന്ത്രി അതിവേഗ റെയില്‍പ്പാത അടക്കമുള്ള വികസന പദ്ധതികള്‍ക്ക് കേന്ദ്ര സഹായം തേടും.
പിണറായി വിജയന്‍ നിതിന്‍ ഗഡ്കരി അടക്കമുള്ള കേന്ദ്രമന്ത്രിമാരുമായും ചര്‍ച്ച നടത്തും.
https://www.facebook.com/Malayalivartha























