Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അണയാത്ത തീജ്വാലയായി... അമ്പലപ്പുഴയില്‍ ജി സുധാകരനെ ഒതുക്കാനുള്ള ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധം; ജില്ലാ സെക്രട്ടേറിയറ്റില്‍ ചിലര്‍ സംഘടിതമായി സുധാകരനെ കടന്നാക്രമിച്ചപ്പോള്‍ പ്രതിരോധവുമായി നേതാക്കള്‍; സുധാകരനെതിരെ ചില നേതാക്കള്‍ നടത്തുന്ന പ്രചാരണങ്ങളില്‍ നിരാശയില്‍ അണികള്‍

12 JULY 2021 08:52 AM IST
മലയാളി വാര്‍ത്ത

കറകളഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവും അഴിമതിയില്ലാത്ത ഭരണകര്‍ത്താവുമായിരുന്ന ജി സുധാകരന്‍ ഇപ്പോള്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കപ്പെടുകയാണ്.

അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സി.പി.എം സംസ്ഥാന സമിതി അംഗവും മുതിര്‍ന്ന നേതാവുമായ ജി. സുധാകരന്‍ സജീവമായില്ലെന്ന പരാതിയില്‍ പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചതോടെ അണികളില്‍ പ്രതിഷേധം കനക്കുകയാണ്. ജില്ലാ സെക്രട്ടേറിയറ്റില്‍ ചിലര്‍ സംഘടിതമായി സുധാകരനെ കടന്നാക്രമിച്ചപ്പോള്‍ തന്നെ ജില്ലയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

 



ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിദ്ധ്യത്തിലായിരുന്നു വിമര്‍ശനം. എന്നാല്‍, രണ്ടു ദിവസം ജില്ലയില്‍ ക്യാമ്പ് ചെയ്തിട്ടും ഈ വിഷയത്തില്‍ സുധാകരനുമായി വിജയരാഘവന്‍ ആശയവിനിമയം നടത്തിയില്ല. അഴിമതി രഹിത മുഖച്ഛായയുള്ള സുധാകരനെതിരെ ചില നേതാക്കള്‍ നടത്തുന്ന പ്രചാരണങ്ങളില്‍ ജില്ലയിലെ പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലാണ്.

ആലപ്പുഴയില്‍ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ തന്നെ വേട്ടയാടുന്നുവെന്ന തുറന്നുപറച്ചിലിനും നിയമസഭ തിരഞ്ഞെടുപ്പിനും ശേഷം സുധാകരനെതിരെയുള്ള നീക്കങ്ങള്‍ പാര്‍ട്ടിയിലെ എല്ലാം അതിരുകളും കടന്നുള്ളതാണെന്നാണ് പ്രവര്‍ത്തകരുടെ വാദം. അമ്പലപ്പുഴ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആലപ്പുഴ നഗരസഭയിലെ 27 വാര്‍ഡുകളില്‍ 6200 വോട്ടിന്റെ ഭൂരിപക്ഷം ഇടതുമുന്നണിക്ക് ലഭിച്ചിരുന്നു. എന്നാല്‍, ആലപ്പുഴ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നഗരസഭയിലെ 25 വാര്‍ഡുകളില്‍ 1400 വോട്ടുകള്‍ക്ക് ഇടതുമുന്നണി പിന്നാക്കം പോയി. 2016 ല്‍ ആലപ്പുഴ മണ്ഡലത്തില്‍ തോമസ് ഐസിക്കിന് ലഭിച്ചത് 83.211 വോട്ടുകളാണ്. എന്നാല്‍, ഇത്തവണ ചിത്തരഞ്ജന് ലഭിച്ചത് 73,412 വോട്ടുകള്‍ മാത്രം. 9799 വോട്ടുകള്‍ ചോര്‍ന്നു.

 



അതേസമയം അമ്പലപ്പുഴയില്‍ ജി. സുധാകരന്‍ നേടിയ 63,069 വോട്ടുകളേക്കാള്‍ 1704 വോട്ടുകള്‍ മാത്രമേ എച്ച്. സലാമിന് കുറഞ്ഞിട്ടുള്ളൂ. അരൂര്‍, മാവേലിക്കര, കായംകുളം മണ്ഡലങ്ങളിലെ ഭൂരിപക്ഷവും ഗണ്യമായി ഇടിഞ്ഞെങ്കിലും ചര്‍ച്ചയ്‌ക്കെടുക്കാതെ അമ്പലപ്പുഴയില്‍ ഭൂരിപക്ഷം കുറഞ്ഞത് മാത്രമാണ് ഉയര്‍ത്തിക്കാട്ടിയത്. കണക്കുകള്‍ കാര്യങ്ങള്‍ വ്യക്തമാക്കുമ്പോഴും സുധാകരനെ മാത്രം ലക്ഷ്യംവച്ചുള്ള കടന്നാക്രമണത്തിനാണ് ചില നേതാക്കള്‍ ശ്രമിച്ചതെന്നാണ് പ്രവര്‍ത്തകരുടെ വികാരം.

തിരഞ്ഞെടുപ്പില്‍ സുധാകരന്‍ സജീവമായിരുന്നെന്ന റിപ്പോര്‍ട്ടാണ് അമ്പലപ്പുഴ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പാര്‍ട്ടിക്ക് നല്‍കിയത്. സുധാകരനെതിരെ ചില നേതാക്കള്‍ കമ്മിറ്റിയില്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ ദേഭഗതി വരുത്തിയാണ് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതൊന്നും കാര്യമായി പരിഗണിക്കാതെയാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചതെന്ന് പറയപ്പെടുന്നു.

 



അതേസമയം ജി സുധാകരന്‍ വിഷയം ഏറ്റെടുത്ത് ബിജെപി നേതാവായ സന്ദീപ് വജസ്പദിയും രംഗത്തെത്തി. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജി. സുധാകരന്റെ ഭാഗത്തുനിന്ന് വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്ന് സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു എന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി സന്ദീപ് വാചസ്പതി രംഗത്തെത്തിയത്.

എന്തുകൊണ്ട് സുധാകരന്‍ മാത്രം വിചാരണ ചെയ്യപ്പെടുന്നു ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തവുമുണ്ട്. അമ്പലപ്പുഴയേക്കാള്‍ ദയനീയ പ്രകടനം നടന്ന ആലപ്പുഴയെ ഒഴിവാക്കി അമ്പലപ്പുഴ മാത്രം ഇഴകീറി പരിശോധിക്കുന്ന സി.പി.എമ്മിന്റെ നയം സംശയാസ്പദമാണെന്നും സന്ദീപ് പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends