Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട്ട് കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ചസംഭവത്തില്‍ ജയിലില്‍ കഴിയുന്ന രേഷ്മയുടെ ആണ്‍സുഹൃത്തുക്കളുടെ മൊഴിയെടുത്തു....

12 JULY 2021 07:45 AM IST
മലയാളി വാര്‍ത്ത

കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട്ട് കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ചസംഭവത്തില്‍ ജയിലില്‍ കഴിയുന്ന രേഷ്മയുടെ ആണ്‍സുഹൃത്തുക്കളുടെ മൊഴിയെടുത്തു.

നവമാധ്യമങ്ങളിലൂടെ രേഷ്മ ഏറ്റവുമധികം ചാറ്റ് ചെയ്തിരിക്കുന്നവരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. രേഷ്മയ്ക്ക് വിവിധപ്രായങ്ങളിലുള്ളവരുമായി സൗഹൃദമുണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. രേഷ്മയ്‌ക്കെതിരേ നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്.

 



ഫെയ്സ്ബുക്ക് കാമുകനൊപ്പം പോകുന്നതിന് തടസ്സമായേക്കുമെന്നതിനാല്‍ പ്രസവിച്ചയുടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചെന്ന രേഷ്മയുടെ മൊഴിയുടെ വിശദാംശങ്ങള്‍മാത്രമാണ് പോലീസിന് തെളിയിക്കാനുള്ളത്. അതിനുള്ള അന്വേഷണമാണ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തുന്നതെന്നും അന്വേഷണോദ്യോഗസ്ഥനായ പാരിപ്പള്ളി എസ്.എച്ച്.ഒ. അല്‍ ജബ്ബാര്‍ പറഞ്ഞു.

അനന്തുവെന്ന ഫെയ്സ്ബുക്ക് കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പോലീസിനു നല്‍കിയ മൊഴി. ബിലാല്‍ എന്ന പേരില്‍ ഫെയ്സ്ബുക്ക് അക്കൗണ്ടുള്ള വര്‍ക്കല സ്വദേശിയായ യുവാവുമായി രേഷ്മയ്ക്ക് സൗഹൃദമുണ്ടായിരുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്.

 



രണ്ടുദിവസംമുന്‍പ് ജയിലിലെത്തി ചോദ്യംചെയ്തപ്പോള്‍ വര്‍ക്കല സ്വദേശിയായ അനന്തു പ്രസാദിന്റെ ചിത്രം കാട്ടിയശേഷം അറിയുമോയെന്ന് അന്വേഷണസംഘം ചോദിച്ചിരുന്നു. അപ്പോള്‍ അറിയാം ബിലാല്‍ എന്ന സുഹൃത്താണെന്ന് രേഷ്മ മറുപടി പറഞ്ഞിരുന്നു. ക്വട്ടേഷന്‍ ആക്രമണക്കേസില്‍ ചാത്തന്നൂര്‍ പോലീസ് പിടികൂടിയ അനന്തു പ്രസാദ് ജയിലിലാണ്.


എന്നാല്‍ അനന്തുവെന്ന പേരില്‍ ചാറ്റ് ചെയ്തത് രേഷ്മയുടെ ബന്ധുക്കള്‍കൂടിയായ ആര്യയും ഗ്രീഷ്മയുമാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഈ യുവതികള്‍ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൂചന. രേഷ്മയെ പാരിപ്പള്ളി പോലീസ് ജയിലില്‍വെച്ച് ചോദ്യംചെയ്തപ്പോള്‍ ആര്യയും ഗ്രീഷ്മയും പാവങ്ങളാണെന്നും യഥാര്‍ഥ അനന്തു അവരല്ലെന്നും രേഷ്മ അന്വേഷണസംഘത്തോടു പറഞ്ഞു. കുഞ്ഞു മരിച്ച സംഭവത്തില്‍ കുറ്റബോധമില്ലെന്നും ജയിലില്‍നിന്നിറങ്ങിയാലും അനന്തുവിനൊപ്പം പോകാന്‍ ശ്രമിക്കുമെന്നുമാണ് രേഷ്മയുടെ മൊഴി.

 



ആര്യയും ഗ്രീഷ്മയുമാണ് അനന്തുവായി ഫെയ്സ്ബുക്കില്‍ ചാറ്റ് ചെയ്തതെന്നും കേസന്വേഷണത്തിനിടെ അവരെ കാണാതായെന്നും ആത്മഹത്യ ചെയ്തിരിക്കാനിടയുണ്ടെന്നും പറഞ്ഞപ്പോള്‍മാത്രമാണ് രേഷ്മ ചെറുതായൊന്നു വിതുമ്പിയത്.

 

അനന്തുവെന്ന പേരിലുള്ള രണ്ടില്‍ക്കൂടുതല്‍ ആളുകളോട് രേഷ്മയ്ക്ക് ഫെയ്സ്ബുക്ക് ബന്ധമുണ്ടായിരുന്നു. അതിലൊരാള്‍ ചാത്തന്നൂര്‍ പോലീസ് അറസ്റ്റുചെയ്ത ക്വട്ടേഷന്‍ കേസ് പ്രതിയായ വര്‍ക്കല സ്വദേശിയാണെന്ന് പോലീസ് സംശയിക്കുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (9 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (15 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (15 hours ago)

Malayali Vartha Recommends