Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സുഗന്ധം പരത്തുന്ന കോടികള്‍... അടുത്തിടെയായി മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന ആംബര്‍ഗ്രിസ് തിമിംഗില ഛര്‍ദിയല്ലത്രെ; സ്വര്‍ണത്തേക്കാള്‍ വിലയുള്ള ആംബര്‍ഗ്രിസിന്റെ അത്ഭുത ലോകത്തേക്ക് മലയാളിയുടെ പഠനം; ഔഷധങ്ങളും സുഗന്ധ ദ്രവ്യങ്ങളും നിര്‍മിക്കാന്‍ ആയിരം വര്‍ഷത്തിലേറെയായി ഉപയോഗിക്കുന്നു

12 JULY 2021 08:56 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇടയിലേക്ക് ഒരു കൊടുങ്കാറ്റായി തിമിംഗല ഛര്‍ദി പടരുകയായിരുന്നു. തിമിംഗിലത്തില്‍ നിന്നു ലഭിച്ച മുപ്പത് കോടി വിലമതിക്കുന്ന ആംബര്‍ഗ്രിസ് എന്ന വസ്തു വില്‍ക്കാന്‍ ശ്രമിച്ച മൂന്നുപേരെ തൃശൂരിലെ ചേറ്റുവയില്‍നിന്ന് വനംവകുപ്പ് വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് ആംബര്‍ഗ്രിസ് വാര്‍ത്തയിലെത്തിയത്. അത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാകുകയും ചെയ്തു.

സ്വര്‍ണത്തേക്കാള്‍ വിലയുള്ള ആംബര്‍ഗ്രിസിന്റെ കൗതുകങ്ങളെക്കുറിച്ച് തിരയുകയാണ് മലയാളി. എന്നാലിതിനെ തിമിംഗില ഛര്‍ദിയെന്ന് വിശേഷിപ്പിക്കുന്നത് അശാസ്ത്രീയമാണെന്ന് കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പ് മേധാവി പറയുന്നു. വംശനാശം നേരിടുന്ന എണ്ണത്തിമിംഗിലങ്ങളുടെ കുടലില്‍ ദഹനത്തിന്റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി രൂപംകൊള്ളുന്ന പ്രകൃതിദത്ത ഉത്പന്നമാണിത്. വിസര്‍ജ്യ വസ്തുവായും ഇതിനെ കണക്കാക്കാം.

 



ഔഷധങ്ങളും സുഗന്ധദ്രവ്യങ്ങളും നിര്‍മിക്കാന്‍ ആയിരം വര്‍ഷത്തിലേറെയായി ആംബര്‍ഗ്രിസ് ഉപയോഗിക്കുന്നു. സുഗന്ധം കൂടുതല്‍ നേരം നിലനില്‍ക്കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത പശ എന്ന നിലയില്‍ വിപണിയില്‍ ഇവയ്ക്ക് സ്വര്‍ണത്തേക്കാള്‍ വിലയുണ്ട്.

എണ്ണത്തിമിംഗിലങ്ങളുടെ പ്രധാന ആഹാരം കണവയും കൂന്തളും ആണ്. ചില എണ്ണത്തിമിംഗിലങ്ങളില്‍ ദഹിക്കാത്ത കണവച്ചുണ്ടുകളും മറ്റും ചെറുകുടലില്‍ എത്തിപ്പെടും. കൂര്‍ത്തമുനകളുള്ള ഇവ അതിലോലമായ കുടലിന്റെ ഉള്ളില്‍ ഉരയും. ഇതിന്റെ പ്രതികരണമെന്ന നിലയില്‍ കുടല്‍ കൊഴുപ്പടങ്ങിയ വസ്തു സ്രവിക്കും. ഇത് കണവകളുടെ ദഹിക്കാതെ കിടക്കുന്ന അംശങ്ങളെ കൂട്ടിയോജിപ്പിച്ച് പുറമേ മൃദുവാക്കിമാറ്റും. ഇതിലെ വെള്ളം ചെറുകുടല്‍ വലിച്ചെടുക്കുന്നതോടെ ഇവ പാറപൊലെ ഉറപ്പുള്ളതാകും

 

 മലാശയത്തില്‍ ഇതില്‍ ഒട്ടേറെ പാളികള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നു. ഇതാണ് ആംബര്‍ഗ്രിസ്. വെറും ഒരു ശതമാനം എണ്ണത്തിമിംഗലങ്ങളിലാണ് ഈ പ്രക്രിയ നടക്കുന്നത്. അതുകൊണ്ടുതന്നെ ആംബര്‍ഗ്രിസ് അപൂര്‍വ വസ്തുവുമാണ്.

ഇവ ചിലപ്പോള്‍ എണ്ണത്തിമിംഗിലങ്ങളുടെ കുടലിനെ പൂര്‍ണമായും അടച്ചുകളഞ്ഞേക്കാം. അങ്ങനെവന്നാല്‍ കുടല്‍ പൊട്ടി പുറത്തുവരും. അപൂര്‍വമായി വിസര്‍ജ്യമായും പുറത്തുവരും. മരിക്കുന്ന തിമിംഗിലങ്ങളുടെ ശവം ചീഞ്ഞുകഴിഞ്ഞാല്‍ കുടലില്‍നിന്ന് ഇവ കടലില്‍ എത്തുന്നു. വെള്ളത്തില്‍ ഒഴുകിനടക്കുന്ന ഇവയില്‍ ഉപ്പുവെള്ളവും സൂര്യപ്രകാശവും പലതരം മാറ്റങ്ങള്‍ വരുത്തും. അങ്ങനെ ഇവയ്ക്ക് നല്ല വാസന കിട്ടും. കിലോയ്ക്ക് ഒരു കോടിരൂപവരെ വിലയുണ്ട്. ഇന്ത്യയില്‍ ആംബര്‍ഗ്രിസോ അതിന്റെ ഉപോത്പന്നങ്ങളോ കൈവശം വെക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.

 



30 കോടി രൂപ വിലമതിക്കുന്ന 19 കിലോ തിമിംഗല ഛര്‍ദിലുമായി (ആംബര്‍ ഗ്രിസ്) 3 പേരെയാണ് വനം വകുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് തൃശൂരില്‍ നിന്നും പിടികൂടിയത്. വാടാനപ്പിള്ളി രായംമരയ്ക്കാര്‍ റഫീഖ് (47), പാലയൂര്‍ കൊങ്ങണം വീട്ടില്‍ ഫൈസല്‍ (40), എറണാകുളം വടക്കുംഭാഗം ശ്രീമൂലനഗരം കരിയക്കര ഹംസ (49) എന്നിവരാണു പിടിയിലായത്. സുഗന്ധദ്രവ്യ അസംസ്‌കൃത വസ്തുക്കളിലൊന്നായ തിമിംഗല ഛര്‍ദില്‍ കേരളത്തില്‍ നിന്നു പിടിക്കപ്പെടുന്നത് ആദ്യമായാണെന്നു സൂചനയുമുണ്ടായിരുന്നു.

വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടിക 2ല്‍ പെടുന്നതാണു തിമിംഗലം എന്നതിനാല്‍ ഇതു കൈവശപ്പെടുത്തുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമാണ്. വാങ്ങാനെന്ന വ്യാജേന ഫ്‌ളെയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ ഭാസി ബാഹുലേയന്‍ റഫീഖുമായി ഫോണില്‍ സംസാരിച്ച പ്പോള്‍ 30 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഇതിനിടെ ഇവര്‍ ചേറ്റുവയിലുണ്ടെന്നു കണ്ടെത്തി പിടികൂടുകയായിരുന്നു.

 

തിമംഗല ഛര്‍ദില്‍ എവിടെ നിന്നെന്നു പ്രതികള്‍ വനംവകുപ്പ് സംഘത്തോടു വെളിപ്പെടുത്തിയിട്ടില്ല. മറ്റൊരു സംഘത്തില്‍ നിന്നു വാങ്ങിയതാണെന്നും മറിച്ചുവില്‍ക്കാനായിരുന്നു ശ്രമമെന്നും പറയുന്നു. ഇത് വലിയ വാര്‍ത്തയായതോടെയാണ് തിമിംഗല ഛര്‍ദിയെ പറ്റി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends