തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍.... ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.... വെടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം

തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍.... ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.... വെടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
ഇരട്ടവാരി പറമ്പന്‍ മുഹമ്മദാലിയുടെ മകന്‍ സജീര്‍ എന്ന പക്രു (24) വിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ് പക്രുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരുന്നതേയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
"
https://www.facebook.com/Malayalivartha


























