സഫിയ വധക്കേസ്: അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം ഒന്നാം പ്രതിക്ക് വധശിക്ഷ,`സഹായികള്‍ക്ക് ആറും നാലും വര്‍ഷം തടവ്

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊടും ക്രൂരതക്ക് കൊലക്കയര്‍. സഫിയ വധക്കേസില്‍ ഒന്നാം പ്രതി കെസി ഹംസയ്ക്ക് വധ ശിക്ഷ വിധിച്ചു. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റ് രണ്ട് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷയും വിധിച്ചു. കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കാസര്‍ഗോഡ് ജില്ലാകോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കെസി ഹംസ, ഭാര്യ മൈമുന, സഹായി എം അബ്ദുല്ല എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ക്രൂരമായ കൊലപാതകമെന്ന വാദം അംഗീകിച്ചു. അതുകൊണ്ടാണ് പരമാവധി ശിക്ഷ കോടതി നല്‍കിയത്. കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടത്. കരാറുകാരനായ ഹംസയുടെ വീട്ടില്‍ ജോലിക്ക് നിന്ന പതിമൂന്നുകാരിയെ തിളച്ച വെള്ളമൊഴിച്ച് കൊലപ്പെടുത്തിയ ശേഷം മൂന്ന് കഷ്ണങ്ങളായി വെട്ടി നുറുക്കി ഡാമില്‍ കുഴിച്ചിട്ടു എന്നതാണ് കേസ്. ഹംസയ്ക്ക് പത്ത് ലക്ഷം രൂപ പിഴയും നല്‍കണം. ഇതില്‍ എട്ട് ലക്ഷം രൂപ സഫിയയുടെ കുടുംബത്തിന് നല്‍കി. ഹംസ്യുടെ ഭാര്യയ്ക്ക് ആറുവര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. മൃതദേഹം ഡാം സൈറ്റില്‍ കുഴിച്ചിടാന്‍ സഹായിച്ച അബ്ദുല്ലയ്ക്ക് മൂന്ന് വര്‍ഷം തടവും മുപ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
ഹംസയ്ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം. 2014 ഒക്ടോബര്‍ ഒമ്പതിന് എച്ച്.എല്‍.ദത്തു, ആര്‍.കെ.അഗര്‍വാള്‍, അരുണ്‍ മിശ്ര എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചിന്റെ വിധി ചൂണ്ടിക്കാട്ടിയായിരുന്നു വാദം. നിരായുധയും നിരാലംബയുമായ പതിമ്മൂന്നുകാരിയെ മൃഗീയമായാണ് കൊലപ്പെടുത്തിയതെന്ന് സഫിയക്കേസില്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 1990ല്‍ സുപ്രീംകോടിതി ഫുള്‍ബെഞ്ച് വിധിപറഞ്ഞ ബച്ചന്‍ സിങ്പഞ്ചാബ് കേസ്, മച്ചിസിങ്പഞ്ചാബ് കേസുകള്‍ എന്നിവ പ്രോസിക്യൂഷന്‍ വധശിക്ഷ വിധിക്കുന്നതിനനുകൂലമായി കോടതിയില്‍ വാദമുഖങ്ങളായി നിരത്തി. അപൂര്‍വങ്ങളില്‍ അപൂര്‍വമാണോ കേസ് എന്ന് കോടതി വിലയിരുത്തണമെന്നും ശിക്ഷയില്‍ പരമാവധി ഇളവ് കൊടുക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് വധശിക്ഷ വിധിച്ചത്.കേസിലെ രണ്ടും അഞ്ചു പ്രതികളായിരുന്ന മൊയ്തു ഹാജി, ആദൂര്‍ മുന്‍ എ എസ് ഐ ഗോപാലകൃഷ്ണന്‍ എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. ജില്ലാ ജഡ്ജി എം.ജെ ശക്തിധരനാണ് കേസില്‍ വിധി പറഞ്ഞത്.
ഗോവയിലെ പ്രമുഖ കരാറുകാരന്‍ കാസര്‍കോട് ബോവിക്കാനം മസ്തിക്കുണ്ടിലെ കെ.സി ഹംസയുടെ വീട്ടില്‍ വേലക്ക് നിന്ന കുടക് അയ്യങ്കേരി സ്വദേശി സഫിയയെന്ന പതിനാലുകാരി കൊല്ലപ്പെട്ട കേസിലാണ് ഏഴ് വര്‍ഷത്തിന് ശേഷം കോടതി വിധി പ്രസ്താവം നടത്തിയത്. കരാറുകാരന്‍ കെ. സി ഹംസ, ഇയാളുടെ ഭാര്യ മൈമൂന, കുട്ടിയെ വേലക്ക് എത്തിച്ച് കൊടുത്ത ഏജന്റ് കുടക് അയ്യങ്കേരി സ്വദേശി മൊയ്തു ഹാജി, മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ച അരിക്കാടി സ്വദേശി എം അബ്ദുള്ള, കേസ് അട്ടിമറിക്കാന്‍ കൂട്ട് നിന്ന ആദൂര്‍ സ്‌റ്റേഷനിലെ മുന്‍ എ എസ് ഐ, പി.എന്‍. ഗോപാലകൃഷ്ണന്‍ എന്നിവരായിരുന്നു പ്രതികള്‍. ഇതില്‍ രണ്ടും അഞ്ചും പ്രതികളായ മൊയ്തു ഹാജിയേയും ഗോപാലകൃഷ്ണനേയും വെറുതെ വിട്ടു.
ലോക്കല്‍ പൊലീസ് ബോധപൂര്‍വം അവഗണിച്ച കേസാണ് െ്രെകംബ്രാഞ്ച് തെളിയിച്ചത്. കാണാതായി എന്നതില്‍ ഉറച്ച് നില്‍ക്കാനാണ് അന്ന് ജില്ലയിലുണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വരെ ശ്രമിച്ചത്. എന്നാല്‍ ഒരു നാട് മുഴുവന്‍, മകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ നിരക്ഷരരായ മാതാപിതാക്കള്‍ക്ക് പിന്നില്‍ അടിയുറച്ച് നിന്നപ്പോള്‍ അടിത്തറയിളകിയത് ലോക്കല്‍ പൊലീസിനായിരുന്നു. സമരക്കാരുടെ ആവശ്യം പരിഗണിച്ച് ആഭ്യന്തരവകുപ്പ് 2008 മെയ് 20ന് കേസ് കണ്ണൂര്‍ സി.ബി.സിഐഡിക്ക് കൈമാറി. ഡിവൈ.എസ്പി കെ.വി.സന്തോഷിന്റെ നേതൃത്വത്തിലുള്ള െ്രെകംബ്രാഞ്ച് സിഐഡി. ടീമാണ് സഫിയ കേസ് തെളിയിച്ചത്. കേസ് ഏറ്റെടുക്കുമ്പോള്‍ അദ്ദേഹം സിഐ ആയിരുന്നു. അന്ന് ഹംസ നല്കിയ മൊഴിയിലെ പിശകുകള്‍ കണ്ടെത്തുകയും ഇതെല്ലാം ചൂണ്ടിക്കാട്ടി ഹംസയെക്കൊണ്ട് സത്യം പറയിപ്പിച്ചതും എസ്.ഐ. ആയ വി എം.ധന്‍രാജ് ആണ്. അന്ന് ഹെഡ്‌കോണ്‍സ്റ്റബിളായിരുന്നു അദ്ദേഹം.കേരള പോലീസിന് ഒരുപൊന്‍തൂവല്‍ ചാര്‍ത്തിയാണ് ഈ കേസ് അവസാനിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















