മൊബൈലിൽ വീഡിയോ കണ്ട് പത്ത് വയസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത അഞ്ച് ആണ്‍കുട്ടികള്‍ക്കെതിരെ കേസ്!! പീഡന വിവരം പൊലീസിൽ അറിയിച്ചത് നാട്ടുകാർ

പത്ത് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ച് ആണ്‍കുട്ടികള്‍ക്കെതിരെ കേസ്. കോഴിക്കോട് വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. മൊബൈലില്‍ വീഡിയോ കണ്ടാണ് പ്രായപൂർത്തിയാകാത്ത ഈ കുട്ടികള്‍ പത്ത് വയസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചത്. ജുവനൈല്‍ ബോര്‍ഡിനു മുന്‍പില്‍ ഹാജരാക്കിയ ഇവരെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
2 മാസം മുന്‍പാണ് സംഭവം നടക്കുന്നത്. വീട്ടില്‍ രക്ഷിതാക്കളില്ലാത്ത സമയത്ത് എത്തിയ ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. വിവരം പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചെങ്കിലും ബന്ധുക്കള്‍ പരാതി നല്‍കിയില്ല.
പകരം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഈ ആണ്‍കുട്ടികളെ മര്‍ദിച്ചു. 3 ദിവസം മുന്‍പ് വീട്ടുകാര്‍ പരസ്പരം വഴക്കു കൂടിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. നാട്ടുകാരാണു പൊലീസില്‍ വിവരം അറിയിച്ചത്.
തുടർന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കി. പരാതിയില്‍ പറഞ്ഞ 3 ആണ്‍കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു രണ്ട് പേര്‍ കൂടി ഉള്‍പ്പെട്ടതായി അറിവായത്. മൊബൈല്‍ ഫോണില്‍ കണ്ട വീഡിയോ ദൃശ്യങ്ങളാണ് ഇത്തരത്തില്‍
ചെയ്യാന്‍ കാരണമെന്നു കുട്ടികള്‍ കൗണ്‍സലിങ്ങില്‍ വെളിപ്പെടുത്തി. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജു രാജിനാണ് അന്വേഷണ ചുമതല. ആണ്‍കുട്ടികളെ തല്ലിയതിനു പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പേരിലും കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























