Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഐ എസ് ആര്‍ ഒ ചാരക്കേസ് ജോ ബൈഡന്റെ ബന്ധം എന്ത് ? ചുരുളഴിക്കുമോ സി ബി ഐ ?

12 JULY 2021 10:48 AM IST
മലയാളി വാര്‍ത്ത

ഐ എസ് ആര്‍ ഓ ചാര കേസ് സംബന്ധിച്ച അന്വേഷങ്ങള്‍ ഇപ്പോഴും മുന്നോട്ട് കൊണ്ട് പോവുകയാണ് സി ബി ഐ

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് എസ് വിജയന്‍ എന്നും തമ്പി എസ് ദുര്‍ഗ എന്നും പേരുള്ള രണ്ട് വിരമിച്ച കേരളാ പോലീസ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് സി ബി ഐ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. കേരള ചരിത്രത്തിലെ എന്തിനു ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിഗൂഢതകളില്‍ ഒന്നാണ് ഐ എസ് ആര്‍ ഓ ചാര കേസ്



നാരായണന്റെ അനധികൃത അറസ്റ്റിന് ഉത്തരവാദികളായ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 16 ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സിബിഐ അന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ക്രിമിനല്‍ ഗൂഢാലോചന , തട്ടിക്കൊണ്ടുപോകല്‍, തെളിവുകള്‍ കെട്ടിച്ചമയ്ക്കല്‍ തുടങ്ങിയ വിവിധ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തിരുന്നു


എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു അന്താരാഷ്ട്ര ഇടപെടലിന്റെ പിന്നാമ്പുറ കഥകളും നിലവിലുണ്ട് . 1990 കളില്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ ഗ്ലാവ്‌കോസ്‌മോസില്‍ നിന്ന് 250 മില്യണ്‍ ഡോളറിന് ക്രയോജനിക് സാങ്കേതികവിദ്യ നേടാന്‍ ഇന്ത്യ ആഗ്രഹിച്ചിരുന്ന കാലഘട്ടത്തിലാണ് ചാര കേസ് നടക്കുന്നത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഈ ഡീല്‍ എന്ത് വില കൊടുത്തും തടയാന്‍ ആയിരിന്നു അമേരിക്കന്‍ തീരുമാനം.




എന്നാല്‍ അതൊക്കെ അവിടെ നില്‍ക്കട്ടെ. നിലവിലെ അമേരിക്കന്‍ പ്രെസിഡന്റ് ജോ ബൈഡനും ഐ എസ് ആര്‍ ഒ ചാരക്കേസും തമ്മില്‍ എന്ത് ബന്ധം ഉണ്ടാവാന്‍ ആണ് എന്നായിരിക്കും നമ്മള്‍ എല്ലാവരും ചിന്തിക്കുന്നത്. ഐ എസ ആര്‍ ഒ ചാര കേസ് നടക്കുന്നത് 29 വര്‍ഷം മുന്‍പ് 1992 ലും ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ ആകുന്നത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പും. ഇതിന്റെ ഉത്തരം കിട്ടാന്‍ നമ്മള്‍ പുറകോട്ട് പോകേണ്ടത് 1992 ല്‍ ഇറങ്ങിയ ലോസ് ആഞ്ചലസ് ടൈംസ് എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടിലേക്കാണ്. ആ റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെയാണ്


ഇന്ത്യയുമായുള്ള 250 മില്യണ്‍ ഡോളര്‍ റോക്കറ്റ് വ്യാപാരവുമായി മോസ്‌കോ മുന്നോട്ട് പോയാല്‍ റഷ്യയ്ക്ക് കൂടുതല്‍ യുഎസ് സാമ്പത്തിക സഹായം നല്‍കുന്നത് തടയണം എന്ന് ഒരു പ്രധാന സെനറ്റ് കമ്മിറ്റി ബുധനാഴ്ച വോട്ട് ചെയ്തു. ഇത് സോവിയറ്റ് യൂണിയന്‍ സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുന്ന കാലം ആണ്. അമേരിക്ക സോവിയറ്റ് യൂണിയന് കൊടുക്കാന്‍ ഉദ്ദേശിക്കുന്ന ഒരു സാമ്പത്തിക സഹായം തടഞ്ഞു വയ്ക്കണം എന്നാണ് അവര്‍ ഇതിലൂടെ ആവശ്യപ്പെടുന്നത്. ഇന്ത്യക്ക് റഷ്യ സാങ്കേതിക വിദ്യ നല്‍കുന്നത് തടയണം അത് അപകടകരം ആണ് എന്നതാണ് ഇതിനു കാരണം.

 




എന്നാല്‍ ആരാണ് ഇത് വോട്ടിനിടാന്‍ മുന്‍കൈ എടുത്തിരിക്കുന്നത് എന്ന് നമ്മള്‍ പരിശോധിക്കുകയാണെങ്കില്‍ ഞെട്ടിപ്പിക്കുന്ന ഒരു കാര്യം കാണാന്‍ സാധിക്കും.


സാമ്പത്തിക സഹായം നഷ്ടപ്പെടാനുള്ള സാധ്യത കണ്ടുകഴിഞ്ഞാല്‍ റഷ്യന്‍ നേതാക്കള്‍ ഈ വില്‍പ്പന നിര്‍ത്തുന്നതിന്റെ ആവശ്യകത തിരിച്ചറിയുമെന്ന് എനിക്ക് ഉറപ്പുണ്ട്,'' ഭേദഗതി വാഗ്ദാനം ചെയ്ത സെനറ്റര്‍ ജോസഫ് ആര്‍. ബിഡന്‍ ജൂനിയര്‍ പറഞ്ഞു. ''ഇത് ചെറിയ വില്‍പ്പനയല്ല; ഇത് അപകടകരമാണ്. ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഈ ജോസഫ് ആര്‍ ബൈഡന്‍ ജൂനിയര്‍ ആരാണെന്നു പ്രേത്യേകിച് പറയേണ്ട ആവശ്യം ഇല്ലല്ലോ. ഈ



അന്ന് പാകിസ്ഥാന്‍ അമേരിക്കന്‍ ചേരിയില്‍ ആണ്. അന്ന് അമേരിക്ക സംരക്ഷിക്കാന്‍ ശ്രമിച്ചത് പാകിസ്ഥാന്റെ താല്പര്യം ആണ് എന്നത് വ്യക്തമാണ്. ഈ നീക്കത്തിന് പുറകിലുള്ള താല്പര്യം എന്തായിരുന്നാലും ഇന്ത്യക്ക് ക്രയോജനിക് സാങ്കേതിക വിദ്യ ലഭിക്കരുത് എന്ന് നിര്‍ബന്ധം ഉള്ള ഒരു രാജ്യം ആയിരിന്നു അമേരിക്ക.


എസ് ആര്‍ ഓ ചാരക്കേസ് കെട്ടി ചമച്ചത് ആണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇതിനു പുറകില്‍ കളിച്ചത് ആരാണ് എന്നത് മാത്രം ഇതു വരെ മറ നീക്കി പുറത്തു വന്നിട്ടില്ല. ഇനി എപ്പോഴെങ്കിലും വരുമോ എന്നും ഒരു പിടിയും ഇല്ല.




കേരളത്തില്‍ ഇതിന്റെ ഏറ്റവും വലിയ തിക്ത ഫലം അനുഭവിക്കേണ്ടി വന്നത് ഒരു പക്ഷെ കെ കരുണാകരന് ആയിരിക്കും. കേരള രാഷ്ട്രീയത്തിന്റെ തന്നെ ഗതി വിഗതികള്‍ ഒരര്‍ത്ഥത്തില്‍ ചാര കേസ് മാറ്റി മറിച്ചു. അധികാര സമവാക്യങ്ങള്‍ തന്നെ മാറി.

കേരളത്തിലെ രാഷ്ട്രീയക്കാര്‍ ഐ എസ് ആര്‍ ഓ ചാര കേസ് അതി വിദഗ്ധമായി ഉപയോഗിച്ചു. എന്നാല്‍ ചാര കേസിനു പുറകില്‍ ഉള്ളത് കേരളത്തില്‍ ഉള്ള ആരെങ്കിലും ആണ് എന്ന് പറയാന്‍ കഴിയില്ല. കാരണം കേരളത്തിലെ ഏതെങ്കിലും ഒരു രാഷ്ട്രീയ ക്കാരന്റെ ക്കില്‍ ഒതുങ്ങുന്നതായിരുന്നില്ല ഐ എസ് ആര്‍ ഓ ചാര കേസ് എന്നത് കൊണ്ട് തന്നെ.




തന്റെ ആത്മ കഥ ആയ ഓര്‍ബിറ്റ് ഓഫ് മെമ്മറീസില്‍ നമ്പി നാരായണന്‍ ചാര കേസുമായി ബന്ധപ്പെട്ട അമേരിക്കന്‍ ചാര സംഘടന ആയ സി ഐ എ യുടെ ഇടപെടലുകളെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യ ക്രയോജനിക് സാങ്കേതിക വിദ്യ സ്വന്തമാക്കാതിരിക്കാന്‍ എന്ത് ഇടപെടലും നടത്താന്‍ തയ്യാറായിരുന്നു അമേരിക്ക എന്നും അദ്ദേഹം വ്യക്തമാക്കുന്നു.


രത്തന്‍ സൈഗാള്‍ എന്ന ഐ ബി ഉദ്യോഗസ്ഥനെ കുറിച്ചും അദ്ദേഹത്തിന് ബന്ധം ഉണ്ടായിരുന്ന ഐ എസ് ആര്‍ ഒ യിലെ ഒരു സി ഐ എ വനിതയെ കുറിച്ചും നമ്പി നാരായണന്‍ തന്റെ ആത്മ കഥയില്‍ പറയുന്നു.


ഐ എസ് ആര്‍ ഒ ചാരവൃത്തി കേസ് അന്വേഷിക്കുന്ന ഐ.ബിയുടെ അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു ഈ ഉദ്യോഗസ്ഥന്‍. അദ്ദേഹം ഒരു സിഐഎ ഏജന്റാണെന്ന് മനസ്സിലാക്കിയതിനാല്‍ പിന്നീട് അദ്ദേഹത്തെ സേവനത്തില്‍ ഐ എസ് ആര്‍ ഓ പിരിച്ചു വിട്ടിരുന്നു . എന്നാല്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കാര്യം എന്താണെന്നു വച്ചാല്‍ 1994 ല്‍ ഐ ബി , ഐ എസ് ആര്‍ ഓ ചാരവൃത്തി കേസ് അന്വേഷിക്കുമ്പോള്‍ സെഗാള്‍ ഐ.ബിയുടെ ഭാഗം ആയിരിന്നു എന്നതാണ് അത്.



ആത്യന്തികമായി, ഏഴ് ക്രയോജനിക് എഞ്ചിനുകള്‍ ഇന്ത്യക്ക് നല്‍കാന്‍ അമേരിക്ക റഷ്യയെ അനുവദിക്കുകയുണ്ടായി . എന്നാല്‍ സാങ്കേതിക കൈമാറ്റം അനുവദിക്കപ്പെട്ടില്ല . അതുവഴി ഇന്ത്യയുടെ ബഹിരാകാശ പുരോഗതി വളരെയധികം ദുര്‍ബലപ്പെട്ടു . കുറഞ്ഞ താപനിലയില്‍ ഇന്ധനം കൈകാര്യം ചെയ്യുന്ന ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ ഇന്ത്യ പിന്നെയും തടസ്സങ്ങള്‍ നേരിട്ടു, ഭാരമേറിയ ഉപഗ്രഹങ്ങളെ കൂടുതല്‍ ദൂരത്തേക്ക് കൊണ്ടുപോകാന്‍ റോക്കറ്റിന് ആവശ്യമായ അധിക ത്രസ്റ്റ് ഇത് മൂലം ലഭിച്ചിരുന്നില്ല . ജോ ബിഡന്റെ 1992 ലെ ഈ നിലപാട് ഇന്ത്യയ്ക്ക് വന്‍ നാശനഷ്ടമുണ്ടാക്കുകയും ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെ വര്‍ഷങ്ങള്‍ പിന്നിലാക്കുകയും ചെയ്തു.


ഇപ്പോള്‍ തന്റെ ജീവിത സായാഹ്നത്തില്‍ നമ്പി നാരായണന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ പ്രസക്തമാണ്.




ഇതൊരു കെട്ടിച്ചമച്ച കേസ് ആണെന്ന് ഇപ്പോള്‍ പകല്‍ പോലെ വ്യക്തം ആണ്. ഇതൊരു കെട്ടിച്ചമച്ച കേസാണെങ്കില്‍, അത് കൊണ്ട് തന്നെ തീര്‍ച്ചയായും ആരെങ്കിലും ഇത് ആസൂത്രണം ചെയ്തിരിക്കണം. അവര്‍ ആരാണ്, അവരുടെ ഉദ്ദേശ്യം എന്താണ്? രാജ്യത്തിന് കോടിക്കണക്കിന് ഡോളര്‍ നഷ്ടമായ ഒരു കേസാണ് അകലങ്ങളില്‍ എവിടെയോ എന്റെ , ഈ രാജ്യത്തിന്റെ നഷ്ടത്തിന് ഉത്തരവാദിയായ ഒരാള്‍ തന്റെ ജീവിതം ആസ്വദിക്കുകയാണ് , അതേസമയം എന്നെപ്പോലെയുള്ള ഒരാള്‍, തന്റെ ജോലി ചെയ്തു എന്ന കാരണം കൊണ്ട് മാത്രം ഇപ്പോഴും കഷ്ടപ്പെടുന്നു. ഇതിന്റെ കാരണം എനിക്ക് അറിയണം അത്ര മാത്രം


ഇത് വരെയുള്ള സംഭവ വികാസങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍ ചാര കേസിന്റെ യാഥാര്‍ഥ്യങ്ങള്‍ നമ്മുടെ മുന്നില്‍ മറ നീക്കി പുറത്തു വരുന്നുണ്ട്. അന്നത്തെ അമേരിക്ക അല്ല ഇന്നത്തെ അമേരിക്ക. അന്ന് അവര്‍ക്ക് പാകിസ്ഥാനോടുള്ള ബന്ധം അല്ല ഇപ്പോള്‍ ഉള്ളത്. ഇന്ന് അമേരിക്കയുടെ മേഖലയിലെ ഏറ്റവും വലിയ പ്രതിരോധ പങ്കാളി ഇന്ത്യയാണ്. അത് കൊണ്ട് തന്നെ ചാര കേസിനു പുറകില്‍ പ്രവര്‍ത്തിച്ചത് ആരാണ് എന്നോ അത് എക്‌സിക്യൂട്ട് ചെയ്തത് ആരാണ് എന്നോ നമ്മള്‍ ആരും ഒരു പക്ഷെ ഒരിക്കലും അറിയാന്‍ പോകുന്നില്ല. നമ്പി നാരായണനോട് നമുക്ക് സഹതപിക്കാന്‍ മാത്രമേ കഴിയൂ ഒരല്പം കെ കരുണാകരനോടും



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends