Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

മരം മുറിയില്‍ നിന്നും മുന്‍ മന്ത്രി കെ. ചന്ദ്രശേഖരനും കെ. രാജുവും രക്ഷപ്പെട്ടു... വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ബലിയാടായി

12 JULY 2021 09:48 AM IST
മലയാളി വാര്‍ത്ത

അനന്തരം മരം മുറിയില്‍ നിന്നും മുന്‍ മന്ത്രി കെ. ചന്ദ്രശേഖരനും കെ. രാജുവും രക്ഷപ്പെട്ടു. പതിവുപോലെ വനം വകുപ്പിലെ ഏതാനും ഉദ്യോഗസ്ഥര്‍ മാത്രം പെട്ടു. രക്ഷകനായി മാറിയത് ഇപ്പോഴത്തെ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍.

റവന്യു - വനം മന്ത്രിമാരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് അതേപടി നടപ്പിലാക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അച്ചടക്ക നടപടി വരുന്നത്.

 

 

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആയിര കണക്കിന് മരങ്ങള്‍ മുറിച്ചു തള്ളിയവരെ പിടി കൂടാതിരുന്നതിന്റെ പേരിലാണ് ഇരുപതോളം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വനം വകുപ്പ് നടപടിക്ക് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച ഫയല്‍ വനം വകുപ്പ് മന്ത്രിയുടെ ശുപാര്‍ശയോടെ മുഖ്യമന്ത്രിക്ക് കൈമാറി കഴിഞ്ഞു.

 എന്താണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്ത തെറ്റ് ? അന്നത്തെ റവന്യുമന്ത്രി കാട്ടിലെ മരങ്ങള്‍ മുറിച്ചുകടത്താന്‍ ഒരു ഉത്തരവിറക്കി. അന്നത്തെ വനംമന്ത്രിയുടെ ആശീര്‍വാദത്തോടെയായിരുന്നു തീരുമാനം.രണ്ട് മന്ത്രിമാരും ഒരേ പാര്‍ട്ടിക്കാര്‍ ആയിരുന്നതിനാല്‍ ആര്‍ക്കും പരാതിയുണ്ടായിരുന്നില്ല. സര്‍ക്കാരും വനം മന്ത്രിയും മാറിയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. സര്‍ക്കാരും കൈമലര്‍ത്തി.അതോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുഴപ്പത്തില്‍ ചാടിയത്.

 

 


സര്‍ക്കാര്‍ ഉത്തരവ് തങ്ങള്‍ നടപ്പിലാക്കുകയായിരുന്നു എന്നാണ് വനം ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് അതല്ല. സര്‍ക്കാര്‍ ഉത്തരവ് മറയാക്കി കോടി കണക്കിന് രൂപയുടെ മരങ്ങള്‍ വനം വകുപ്പുദ്യോഗസ്ഥരുടെ അനുമതിയോടെ മുറിച്ചുകടത്തി എന്നാണ്. സര്‍ക്കാര്‍ പറയുന്നതില്‍ സത്യമില്ലാതില്ല.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഴിമതിക്ക് പേരുകേട്ടവരാണ്. സര്‍ക്കാരില്‍ നിന്നും ഒരു വിളിക്കായി കാത്തിരിക്കുന്നവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഒരവസരം കിട്ടിയാല്‍ അവര്‍ എന്തും ചെയ്യാം. എല്ലാവരും ഇങ്ങനെയാണെന്നല്ല പറയുന്നത്.

 


മരംമുറിക്കേസില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ സമ്മതിച്ചു. ഐ.എഫ്.എസ്. റാങ്കിലുളളവര്‍ക്കെതിരായ നടപടി സംബന്ധിച്ചുളള തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മരംമുറിക്കേസില്‍ വകുപ്പുതല അന്വേഷണം പൂര്‍ത്തിയായികഴിഞ്ഞു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കി കഴിഞ്ഞു. വയനാട്ടില്‍ നിന്ന് മരംമുറിച്ചാല്‍ അത് കടത്തിക്കൊണ്ടുവരുന്നതിനുളള ഒരു വഴി ലക്കിടി ചെക്‌പോസ്റ്റാണ്.

 

 

എന്നാല്‍ മരംകടത്തി എന്നുപറയുന്ന ദിവസങ്ങളില്‍ ലക്കിടി ചെക്‌പോസ്റ്റില്‍ പരിശോധനകള്‍ നടന്നതായി റെക്കോഡുകളില്‍ കാണുന്നില്ല. അന്ന് ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സമാനമായ സംഭവമാണ് അടിമാലിയിലും ഉണ്ടായത്. അവിടെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. മറ്റൊന്ന് ഉദ്യോഗസ്ഥന്മാര്‍ പരസ്പരം ഭീഷണിപ്പെടുത്തിയെന്നാണ്. അത് അന്വേഷിച്ച് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുളളതാണ് അതില്‍ വനംവകുപ്പ് നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.

ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കുളള ശിക്ഷാനടപടികള്‍ വനംവകുപ്പിന് ചെയ്യാന്‍ കഴിയില്ല. ശിക്ഷാനടപടികള്‍ സംബന്ധിച്ച വകുപ്പിന്റെ ശുപാര്‍ശ വനംവകുപ്പ് മന്ത്രി കണ്ടതിന് ശേഷം ചീഫ് സെക്രട്ടറിക്ക് അയക്കണം. അവിടെ നിന്ന് മുഖ്യമന്ത്രിക്ക് ഫയല്‍ പോകും. മുഖ്യമന്ത്രിയാണ് നടപടി സ്വീകരിക്കേണ്ടത്.

 



തന്നെ വന്നുകാണുന്നത് കുറ്റകൃത്യം ചെയ്യാനുളള ലൈസന്‍സ് അല്ലെന്ന് വ്യക്തമാക്കിയ ശശീന്ദ്രന്‍ കുറ്റകൃത്യത്തില്‍ പെട്ടവര്‍ക്ക് ശിക്ഷ ലഭിക്കുക തന്നെ ചെയ്യുമെന്നും വ്യക്തമാക്കി. മുട്ടില്‍ മരം മുറി കേസിലെ പ്രതി മന്ത്രിയെ കണ്ടതിലുള്ള പ്രതികരണമായിരുന്നു ഇത്.

വനം വകുപ്പിലെ ഉന്നതര്‍ക്കെതിരെ നടപടിയുണ്ടായാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്. സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നായിരുക്കും ഇവരുടെ വാദം. അതെന്തായാലും സ്വന്തം മന്ത്രിമാരെ രക്ഷിച്ചതാണ് രസകരമായ കാര്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (4 minutes ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (10 minutes ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (14 minutes ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (32 minutes ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (42 minutes ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (55 minutes ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (1 hour ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (2 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (2 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (7 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (7 hours ago)

Malayali Vartha Recommends