Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

സിപിഎം നേതാക്കൾക്ക് മിണ്ടാട്ടമില്ല.... പ്രളയ ഫണ്ടിന് പിന്നാലെ പട്ടികജാതി ക്ഷേമ ഫണ്ടും .... വിശദമായ പരിശോധനക്ക് മന്ത്രി കെ രാധാകൃഷ്ണനെ പാര്‍ട്ടി ചുമതലപ്പെടുത്തി

12 JULY 2021 09:55 AM IST
മലയാളി വാര്‍ത്ത

പ്രളയ ഫണ്ടിന് പിന്നാലെ പട്ടികജാതി ക്ഷേമ ഫണ്ടും സി പി എം നേതാക്കള്‍ തട്ടിയെടുത്തു.ഒന്നും രണ്ടും രൂപയല്ല.100 കോടിയോളം രൂപ തട്ടിയെന്നാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് ആരോപണം ഉന്നയിച്ചിട്ടും സിപിഎം നേതാക്കള്‍ക്ക് ഇതില്‍ മിണ്ടാട്ടമില്ല.

കെ. സുരേന്ദ്രന്റെ ആരോപണം സി പി എം വ്യത്തങ്ങളില്‍ വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്. സംഭവം സംബന്ധിച്ച് പാര്‍ട്ടിയും സര്‍ക്കാരും ക്രോസ് ചെക്ക് ആരംഭിച്ചിട്ടുണ്ട്. വിശദമായ പരിശോധനക്ക് മന്ത്രി കെ രാധാകൃഷ്ണനെ പാര്‍ട്ടി ചുമതലപ്പെടുത്തി. ആരോപണം സത്യമാണെന്നാണ് പ്രാഥമിക നിഗമനം.

 



കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പട്ടികജാതി ക്ഷേമഫണ്ട് സിപിഎം നേതാക്കള്‍ തട്ടിയെടുത്തെന്നാണ് ആരോപണം. കുട്ടികളുടെ പഠനത്തിനും മറ്റു കാര്യത്തിനുമായി പട്ടികജാതി വിഭാഗത്തിന് കിട്ടേണ്ട പണം സിപിഎം നേതാക്കള്‍ അടിച്ചു മാറ്റിയത് പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ അറിഞ്ഞിട്ടും അഴിമതി മറച്ചുവെച്ചന്നാണ് ആരോപണം.

മറ്റൊരു ഗുരുതര ആരോപണവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതായത് മുന്‍ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എകെ ബാലന് അഴിമതിയുടെ കാര്യങ്ങള്‍ നേരത്തെ അറിയാമായിരുന്നെങ്കിലും അദ്ദേഹം കണ്ണടച്ചന്നാണ് ബി ജെ പി. പറയുന്നത്. സി പി എം സെക്രട്ടറി എ.വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല.

 



തിരുവനന്തപുരത്താണ് ആദ്യം ആരോപണം പൊട്ടി പുറപ്പെട്ടത്. ഒരു എസ്.സി പ്രമോട്ടറെ സ്വാധീനിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം ഫണ്ട് തട്ടിയെന്നായിരുന്നു ആരോപണം. . ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗത്തിന്റെ അമ്മയുടേയും അച്ഛന്റെയും അക്കൗണ്ടിലേക്ക് ട്രഷറി വഴി പണം എത്തിയെന്ന് എസ്.സി പ്രമോട്ടര്‍ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ അവഗണിച്ചു.

2016 മുതല്‍ പണം വരുന്നുണ്ടെങ്കിലും ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. പാവപ്പെട്ട പട്ടികജാതിക്കാര്‍ക്ക് കിട്ടേണ്ട പണം അക്കൗണ്ട് നമ്പര്‍ മാറ്റി സിപിഎമ്മുകാര്‍ തട്ടിയെടുക്കുകയാണ്. ഈ കേസില്‍ പൊലീസ് എഫ്ഐആര്‍ ഇട്ടെങ്കിലും അവരുടെ അനാസ്ഥ കാരണം പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. തിരുവനന്തപുരത്തേത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. കേരളത്തിലെ എല്ലാ നഗരസഭകളിലും ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ട്. എസ്.സി പ്രമോട്ടര്‍മാര്‍ വഴിയാണ് അഴിമതി നടക്കുന്നത്. ട്രെഷറി ഉദ്യോഗസ്ഥര്‍ക്കും പട്ടികജാതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

 



തിരുവനന്തപുരം അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതിയായ സരിനെ കൊണ്ട് ബിജെപി നേതാക്കള്‍ക്കെതിരെ മൊഴി കൊടുക്കാന്‍ സി പി എം നിര്‍ബന്ധിച്ചത് ഇത്തരം ആരോപണങ്ങളെ തടയിടാന്‍ വേണ്ടിയാണെന്ന് ബി ജെ പി ആരോപിക്കുന്നു. ഇതിന് ജയില്‍ സൂപ്രണ്ട് കൂട്ടുനില്‍ക്കുന്നതായും കെ സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കീഴിലുള്ള ജയില്‍ വകുപ്പിലാണ് അധികാര ദുര്‍വിനിയോഗം നടന്നത്. സിപിഎം നിയന്ത്രണത്തിലുള്ള ജുഡീഷ്യല്‍ കമ്മീഷന്റെ മുമ്പില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഉള്‍പ്പെടെ ബിജെപികോണ്‍ഗ്രസ് നേതാക്കളുടെ പേര് വരുത്താനാണ് ശ്രമം. നീചമായ കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ജയിലില്‍ പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഉത്തരവാദികള്‍ ജയില്‍വകുപ്പാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

 



ബി ജെ പി സംസ്ഥാന പ്രസിഡന്റിന്റെ ആരോപണം പട്ടികജാതിക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനാണ് വഴിവച്ചിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ കിട്ടി കഴിഞ്ഞാല്‍ സി പി എമ്മിന്റെ പ്രതികരണം വരുമെന്നാണ് അറിയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹംപി കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് ഗംഗാവതി കോടതി  (25 minutes ago)

സംസ്ഥാന പോലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങള്‍  (43 minutes ago)

കെപിസിസിയുടെ സാഹിതി പരിപാടിയില്‍ പ്രേംകുമാര്‍ മുഖ്യാതിഥിയാകും  (55 minutes ago)

ഓണ്‍ലൈന്‍ ടാക്‌സി ഗിഗ് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്  (1 hour ago)

വ്യവസായ മേഖലയ്ക്ക് വലിയ പ്രാധാന്യം നൽകിയതിലൂടെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തിൽ വലിയ വർധനവ്; 'നവകേരളം' കെട്ടിപ്പടുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

എളമക്കരയില്‍ ആറുവയസുകാരിയുടെ മരണം; പ്രതിയെ കണ്ടെത്താന്‍ ഡിഎന്‍എ പരിശോധന  (1 hour ago)

ആചാരങ്ങള്‍ക്കനുസരിച്ചും ശബരിമലയുടെ പ്രത്യേകത അനുസരിച്ചും വിശ്വാസങ്ങള്‍ അനുസരിച്ചും യുവതികളെ കയറ്റാന്‍ പാടില്ല; കോണ്‍ഗ്രസിനൂം യുഡിഎഫിനും ഒരു നിലപാടേയുള്ളുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (1 hour ago)

ശബരിമല യുവതി പ്രവേശനത്തെ സർക്കാർ ഇപ്പോഴും അനുകൂലിക്കുന്നുണ്ടോ? സുപ്രീംകോടതിയിൽ യുവതീ പ്രവേശനത്തിന് അനുകൂലമായി സർക്കാർ നൽകിയ സത്യവാങ്മൂലം മാറ്റി പുതിയ സത്യവാങ്മൂലം നൽകാൻ സർക്കാർ തയാറുണ്ടോ? മുഖ്യമന്ത്രി  (1 hour ago)

ഓപ്പറേഷന്‍ ഡിഹണ്ട്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 24 കേസുകള്‍; കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും  (1 hour ago)

തോറ്റ പാക്കികളെ ഇന്ത്യയിൽ കുഴിച്ച് മൂടിക്കോ..! ഒറ്റയൊരണം പാകിസ്താനിലേക്ക് വരണ്ട , ഹാലിളകി ജനം തല തല്ലി ചാവുന്നു  (1 hour ago)

കോവിഡ് മഹാമാരിയെ സംസ്ഥാനം നേരിട്ടത് ഈ മികവ് കൊണ്ട്; പൊതുജനാരോഗ്യ രംഗത്ത് സർക്കാർ മാതൃകയായെന്ന് മന്ത്രി എം ബി രാജേഷ്  (2 hours ago)

ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ഘട്ടംഘട്ടമായി 2,000 രൂപയായി വര്‍ദ്ധിപ്പിച്ചു; ഇപ്പോള്‍ പ്രതിമാസം 1,050 കോടിയോളം രൂപയാണ് പെന്‍ഷനായി നല്‍കുന്നു; ഈ മാസത്തെ ക്ഷേമ പെന്‍ഷന് അനുവാദം നൽകിയതായി ധനകാര്യ മ  (2 hours ago)

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...  (2 hours ago)

കൃഷിയിലും ബിസിനസ്സിലും വൻ ലാഭം! വൃശ്ചികം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ കാലം!!!  (2 hours ago)

ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...  (2 hours ago)

Malayali Vartha Recommends