മിക്സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം... തിരുവനന്തപുരം കോട്ടന്‍ ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി നിവേദിത ആണ് മരിച്ചത്

മിക്സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു. തിരുവനന്തപുരം കോട്ടന്‍ ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി നിവേദിത ആണ് മരിച്ചത്.
ഓട്ടോ തൊഴിലാളിയായ രാജേഷിന്റെ ഏകമകളാണ് നിവേദിത. ഇന്നലെയാണ് സംഭവമുണ്ടായത്. കുഞ്ഞ് മിക്സ്ചര്‍ കഴിച്ചുകൊണ്ടിരിക്കവേ തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടുകയായിരുന്നു.
അതേസമയം ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ശ്വാസം മുട്ടി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം.... കരച്ചിലടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും. കാസര്‍കോട് ജില്ലയിലാണ് സംഭവമുണ്ടായത്. .
കളിച്ചു കൊണ്ടിരിക്കെ വായില്‍ കടന്ന വണ്ട് ഒന്നരവയസ്സുകാരന്റെ ജീവനെടുത്തു. നുള്ളിപ്പാടി ചെന്നിക്കരയില്‍ സത്യേന്ദ്രന്റെയും രഞ്ജിനിയുടേയും മകന്‍ ഒന്നരവയസ്സുകാരന്‍ അന്‍വേദ് ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. വൈകുന്നേരത്ത് വീടിനുള്ളില്‍ രണ്ടു വയസ്സുള്ള സഹോദരനോടൊപ്പം കളിച്ചു കൊണ്ടിരിക്കെയാണ് വായില്‍ വണ്ട് കയറിയത്.
ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. എട്ടു മണിയോടെ ശ്വാസ തടസ്സം നേരിട്ട് കുട്ടി കുഴഞ്ഞു വീഴുകയും ബോധമില്ലാതാകുകയും ചെയ്തു.
ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എട്ടരയോടെ മരണം സംഭവിച്ചു. പ്രാഥമിക പരിശോധനയില്‍ മരണകാരണം വ്യക്തമാകാത്തതിനെ തുടര്‍ന്ന് ഇന്നലെ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് തൊണ്ടയ്ക്ക് തൊട്ടു താഴെയായി ഒട്ടിപ്പിടിച്ചു കിടന്ന വണ്ടിനെ കണ്ടത്.
ചെന്നിക്കര പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തി
"
https://www.facebook.com/Malayalivartha





















