തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. കൊല്ലപ്പെട്ട ഫക്രുദീന്റെ സുഹൃത്ത് മഹേഷിനെയാണ് വിഷം കഴിച്ചതിനെ തുടര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയത്. ഇയാളെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രി 10 മണിയോടെയാണ് ഇരട്ടവാരി പറമ്പന്‍ സജീര്‍ എന്ന ഫക്രുദീനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലായിരുന്നു മൃതദേഹമുണ്ടായത്.
താനാണ് സജീറിനെ കൊലപ്പെടുത്തിയതെന്ന് മഹേഷ് സുഹൃത്തിനെ ഫോണില്‍ അറിയിച്ചിരുന്നു. താന്‍ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് പറഞ്ഞതായി സുഹൃത്ത് സാദിഖ് പൊലീസില്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തെരച്ചിലാണ് മഹേഷിനെ കണ്ടെത്തിയത്.
ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha





















