കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ച് ഐസിസ്, കേന്ദ്രം സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു

ഇറാഖിലും സിറിയയിലും കൂട്ടക്കൊലകള്‍ നടത്തി മുന്നേറുന്ന ഇസ്ലാമിക് സ്‌റ്റേറ്റ ഭീകരര്‍ കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളെ ലക്ഷ്യം വെക്കുന്നതായി സൂചന. ഇതിനെ തുടര്‍ന്ന് സുരക്ഷാതന്ത്രങ്ങളൊരുക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് അടിയന്തര യോഗം വിളിച്ചു. ഈ 12 സംസ്ഥാനങ്ങളിലെയും ഡിജിപിമാരും ആഭ്യന്തര സെക്രട്ടറിമാരും ഇന്റലിജന്‍സ് മേധാവികളും 18ന് ന്യൂഡല്‍ഹിയില്‍ യോഗത്തിനെത്താന്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി എല്‍.സി. ഗോയല്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
കേരളം, ഉത്തര്‍പ്രദേശ്, ബംഗാള്‍, ജമ്മു, ആന്ധ്രാ പ്രദേശ്, ബീഹാര്‍, തമിഴ്‌നാട്, തെലുങ്കാന, ന്യൂഡല്‍ഹി, കര്‍ണാടക, ആസാം, മഹാരാഷ്ട്രാ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് യോഗത്തിന് വിളിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്ന് ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോ ഡിജിപി ടി.പി.സെന്‍കുമാര്‍, ഇന്റലിജന്‍സ് മേധാവി ,എ.ഹേമചന്ദ്രന്‍ എന്നിവരോട് യോഗത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനസര്‍ക്കാരും നിര്‍ദേശിച്ചിട്ടുണ്ട്. ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
വിദ്യാഭ്യാസമുള്ള യുവാക്കള്‍ കൂടുതല്‍ ഐഎസിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്നതിനാല്‍ ഇന്ത്യയില്‍ ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ക്ക് അതീവസാധ്യതകളുണ്ടെന്ന വിലയിരുത്തലിലാണ് രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളുടേത്. മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഈ 12 സംസ്ഥാനങ്ങളില്‍ സാധ്യതകള്‍ ഏറെയാണെന്നാണ് മുന്‍കാല സംഭവങ്ങള്‍ വിലയിരുത്തി ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട്. ഇറാഖിലും സിറിയയിലുമായിരുന്നു ഐഎസിന്റെ സാന്നിധ്യമെങ്കില്‍ ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ ഭീകരസംഘടനകളില്‍ പ്രധാനിയായി വളര്‍ന്ന ഐഎസ് ഗള്‍ഫ് രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചുണ്ടെന്നതാണ് ഇന്ത്യയുടെ ആശങ്ക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















