Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'പൊട്ടക്കിണറ്റില്‍ വീണ തവളയുടെ അവസ്ഥയിലാണ് കേരളത്തിന്റെ വ്യവസായ വകുപ്പ് . ഇവിടെ ഒരു പ്രശ്നവുമില്ലെന്ന് വരുത്തി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രവാസികള്‍ ഇവിടെ നിക്ഷേപം നടത്തി ആത്മഹത്യയിലേക്ക് എത്തുകയാണ്...'കിറ്റെക്സിന്റെ മദര്‍ യൂണിറ്റ് തെലങ്കാനയില്‍ ആരംഭിക്കുമെ സാബു ജേക്കബ്

12 JULY 2021 03:20 PM IST
മലയാളി വാര്‍ത്ത

കിറ്റെക്സിന്റെ മദര്‍ യൂണിറ്റ് തെലങ്കാനയില്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കി കിറ്റെക്സ് ഗ്രൂപ്പ് എം ഡി സാബു ജേക്കബ്. ആയതിനാൽ തന്നെ ഈ മാസം അവസാനത്തോടെ ധാരണാപത്രം ഒപ്പുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാനസര്‍ക്കാരിനെയും വ്യവസായ വകുപ്പിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച സാബു ജേക്കബ് തെലങ്കാനയിലെത്തിയ തങ്ങള്‍ക്ക് ആനുകൂല്യങ്ങളുടെ പെരുമഴയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു..

'വ്യവസായത്തിന് ആവശ്യമായ വൈദ്യുതി, വെള്ളം, ഭൂമി എന്നിവ കുറഞ്ഞനിരക്കില്‍ നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. വൈദ്യുതി ഒരിക്കലും മുടങ്ങില്ലെന്നും ഉറപ്പുണ്ട്. നിക്ഷേപമല്ല തൊഴിലാണ് വേണ്ടതെന്നാണ് തെലങ്കാന സര്‍ക്കാരിന്റെ നിലപാട്. ഇനിയുള്ള നിക്ഷേപങ്ങളെല്ലാം തെലങ്കാനയിലായിരിക്കും .കേരളത്തിലും ഒരുപാട് വ്യവസായപാര്‍ക്കുകള്‍ ഉണ്ട്. പക്ഷേ, തെലങ്കാനയില്‍ ഉള്ളത് ഇവിടെയുള്ളതിനെക്കാള്‍ തികച്ചും വ്യത്യസ്തമാണ്. റോഡ് , വെള്ളം, ഇലക്‌ട്രിസിറ്റി തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങള്‍ അവിടെ ആധുനികമായി നടപ്പിലാക്കിയിരിക്കുന്നു. പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ കയറിയിറങ്ങില്ലെന്ന് മന്ത്രി തന്നെ ഉറപ്പുനല്‍കിയിട്ടുണ്ട്. ഒരു സാങ്കേതിക വിദഗ്ദ്ധന്റെ കഴിവോടു കൂടി വളരെ പ്രാക്ടിക്കലായി സംസാരിക്കുന്ന ഒരു വ്യക്തിയാണ് തെലങ്കാന വ്യവസായ മന്ത്രി. ഒരു പ്രശ്‌നം അവതരിപ്പിക്കുമ്ബോള്‍ തന്നെ ഒരു മിനിട്ടിനുള്ളില്‍ പരിഹാരവും മന്ത്രി പറഞ്ഞുതരും'- എന്നും സാബു ജേക്കബ് പറഞ്ഞു.

'പൊട്ടക്കിണറ്റില്‍ വീണ തവളയുടെ അവസ്ഥയിലാണ് കേരളത്തിന്റെ വ്യവസായ വകുപ്പ് . ഇവിടെ ഒരു പ്രശ്നവുമില്ലെന്ന് വരുത്തി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രവാസികള്‍ ഇവിടെ നിക്ഷേപം നടത്തി ആത്മഹത്യയിലേക്ക് എത്തുകയാണ്. കേരളമാണ് കിറ്റെക്സിനെ വളര്‍ത്തിയത്. പക്ഷേ 53 വര്‍ഷം കേരളത്തിലല്ല വ്യവസായമായിരുന്നെങ്കില്‍ ഇരട്ടി വളര്‍ച്ചയുണ്ടാകുമായിരുന്നു. 53 വര്‍ഷം കൊണ്ടുണ്ടായ നഷ്ടം ഇനി 10 വര്‍ഷം കൊണ്ട് തിരിച്ച്‌ പിടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നു. 18 വര്‍ഷമായി കുടുംബപരമായി ബന്ധമുള്ള ആളാണ് മുഖ്യമന്ത്രി.അദ്ദേഹത്തിനെതിരെ പ്രതികരിക്കുന്നില്ലെന്നും സാബു വ്യക്തമാക്കി.

അതേസമയം കിറ്റെക്സിന്റെ ഓഹരിവിലയില്‍ കുതിപ്പ് തുടരുകയാണ്. വില ഇരുപതുശതമാനം ഉയര്‍ന്നാണ് ഇന്നും വില്പന നടക്കുന്നത്. തെലങ്കാനയുമായുള്ള നിക്ഷേപ ചര്‍ച്ച നടന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയും കിറ്റെക്സിന്റെ ഓഹരി വില ഇരുപത് ശതമാനത്തോളം ഉയര്‍ന്നിരുന്നു. രണ്ടു ദിവസം കൊണ്ട് 40 ശതമാനം വര്‍ദ്ധനവാണ് ഓഹരിയില്‍ ഉണ്ടായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്  (2 hours ago)

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

പടക്കം പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം  (4 hours ago)

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം  (4 hours ago)

എറണാകുളം ജില്ലയിൽ ചിക്കുൻഗുനിയ കേസുകൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അധികൃതർ ജാഗ്രതാ  (5 hours ago)

രമേഷ് പിഷാരടിയെന്ന രാഷ്ട്രീയക്കാരനെക്കുറിച്ച് മറുപടിയുമായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ലെന്നു മുഖ്യമന്ത്രി  (5 hours ago)

എൽ നിനോ ചതിക്കും ജനങ്ങൾ പിടയുന്നു...! മാറിമറിഞ്ഞ് പ്രവചനം..! മാനത്ത് ആ മുഴക്കം  (5 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 19കാരന്‍ അറസ്റ്റില്‍  (5 hours ago)

പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിൽ 16കാരനായ അദ്വൈത് ആണ് മരിച്ചത്  (5 hours ago)

മാനത്ത് ആ മുഴക്കം മാറിമറിഞ്ഞ് പ്രവചനം..! കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ജനങ്ങൾ പിടയുന്നു...!എൽ നിനോ ചതിക്കും  (5 hours ago)

ചൈന നിന്ന് കുലുങ്ങി വൻ സ്ഫോടനം..! ജനങ്ങൾ ചിതറി അമേരിക്ക ചൈനയിൽ ഇറങ്ങി കളി തുടങ്ങി..!യുദ്ധം..?  (5 hours ago)

നിതിനെ കൊന്ന് താഴേക്ക് എറിഞ്ഞത്..! കൊലയാളി പിറകിലുണ്ടായിരുന്നു!! ദൈവം ബാക്കി വച്ച തെളിവ് !! പ്രിൻസിപ്പൽ അടക്കം തൂങ്ങും ..!  (5 hours ago)

കൊച്ചിയില്‍ വിഷുദിനത്തില്‍ മിന്നല്‍ പരിശോധനയില്‍ വന്‍ ലഹരിവേട്ട  (5 hours ago)

ഇറാന്റെ അണ്ണാക്കിൽ ചെക്ക്‌ വെച്ച് ട്രംപ്...!നമുക്ക് ഗോദയിൽ കാണാം പക്ഷേ രണ്ട് കണ്ടീഷൻസ്‌ കടയ്ക്കൽ അമേരിക്കയുടെ വെടിക്കെട്ട്  (5 hours ago)

Malayali Vartha Recommends