ഒടുവില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എത്തി: മരണകാരണം ട്രെയിനില്‍ നിന്നുള്ള വീഴ്ചയില്‍ തലക്കേറ്റ മാരകക്ഷതം

കോന്നിയിലെ പെണ്‍കുട്ടികളുടെ മരണകാരണം വീഴ്ചയിലുണ്ടായ ക്ഷതമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്രെ പ്രാഥമിക വിവരം. കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് വിധേയരായിട്ടില്ലെന്ന് സ്ഥിരീകരിച്ചു.
വിഷവും ഉള്ളില്‍ ചെന്നിട്ടില്ല. മൂവരും ട്രെയിനില്‍ നിന്നും ചാടിയതാകാം എന്നാണ് നിഗമനം. ട്രെയിനില്‍ നിന്നും വീഴുന്േമ്പാള്‍ ഉണ്ടാകുന്നതിന് സമാനമായ ക്ഷതങ്ങളാണ് കുട്ടികളുടെ മൃതദേഹങ്ങളില്‍ ഉണ്ടായിരുന്നത്.
ഫോറന്‍സിക് മേധാവിയുടെ മൊഴി എടുത്തതായി ഒറ്റപ്പാലം എസ്.ഐ അറിയിച്ചു. റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ മേധാവി അന്വേഷണ സംഘത്തിന് കൈമാറി. പൂര്‍ണമായ റിപ്പോര്‍ട്ട് തിങ്കളാഴ്ച നല്‍കും.എന്നാല്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിനെച്ചൊല്ലി ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. വൈകിട്ട് നാലുമണിക്കുശേഷം പോസ്റ്റുമാര്‍ട്ടം നടത്താന്‍ കളക്ടര്‍ വാക്കാല്‍ പറഞ്ഞാല്‍പോല കത്തുനല്‍കണമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.
എന്നാല്‍ കഴിഞ്ഞ ദിവസം മരിച്ച പെണ്‍കുട്ടികളുടെ വീട്ടിലെത്തിയ എഡിജിപി സന്ധ്യയോട് പെണ്‍കുട്ടികളുടെ വീട്ടുകാര്‍ അന്വേഷണത്തില്‍ ദുരൂദതയുണ്ടെന്ന് പരാതിപ്പെട്ടിരുന്നു. പെണ്‍കുട്ടികളെ കാണാതായതു മുതല്‍ പോലീസ് വളരെ നിഷ്‌ക്രിയമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് മാതാപിതാക്കളുട പരാതി. കുറച്ചുകൂടെ ഊര്‍ജ്ജിതമായി അന്വേഷിച്ചരുന്നെങ്കില്‍ തങ്ങളുടെ മക്കള്‍ ഇപ്പോള്‍ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ എഡിജിപിയോട് പരാതി പറഞ്ഞു.
പരുക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന ആര്യയുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന ആര്യയുടെ നില മെച്ചപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. എഡിജിപി സന്ധ്യ തന്നെ നേരിട്ടെത്തി ആര്യയുടെ മൊഴിയെടുക്കമെന്നാണ് സൂചന. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വൈകുന്ന സാഹചര്യത്തെ കുറിച്ചും അന്വേഷിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















