പാലാരിവട്ടം പാലം അഴിമതി കേസ്; സൂരജിനെതിരെ കേസെടുത്തത് സർക്കാർ അനുമതിയോടെയെന്ന് വിജിലൻസ്!! പാലം അഴിമതിയില്‍ സര്‍ക്കാരിന് 14.30 കോടിയുടെ നഷ്ടമുണ്ടായി, ഇതില്‍ സൂരജിന് നിര്‍ണായക പങ്ക് ഉള്ളതായി വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ടി.ഒ സൂരജിനെതിരെ വിജിലന്‍സ്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയാണ് പാലാരിവട്ടം പാലം അഴിമതിക്കേസില്‍ സൂരജിനെതിരെ കേസ് എടുത്തതെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.
പാലം അഴിമതിയില്‍ സര്‍ക്കാരിന് 14.30 കോടിയുടെ നഷ്ടമുണ്ടായി. ഇതില്‍ സൂരജിന് നിര്‍ണായക പങ്കുണ്ടെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. ആര്‍.ഡി.എക്‌സ് കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയ ശേഷം സൂരജിന്റെ മകന്‍ ഭൂമി വാങ്ങി. മൂന്ന് കോടി 30 ലക്ഷം രൂപയുടെ ഭൂമിയാണ് വാങ്ങിയത്. രേഖകളില്‍ കാണിച്ചത് ഒരുകോടി മാത്രമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
സൂരജിന് വരവിൽ കവിഞ്ഞ സമ്പാദ്യം ഉണ്ടെന്നാണ് കണ്ടെത്തൽ.2004-2014 കാലയളവിലെ സമ്പാദ്യവും അന്വേഷണസംഘം പരിശോധിച്ചിരുന്നു. വരവിനേക്കാൾ അനധികൃത വരുമാനം ഉണ്ടെന്നാണ് നിലവിലെ വിലയിരുത്തപ്പെടുന്നതെന്നും വിജിലൻസ് കോടതിയിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























