പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ച സംഭവം: 5 പ്രതികൾ, റെയിൽവെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

പുനലൂർ പാസഞ്ചറിൽ മുളംതുരുത്തി സ്വദേശിനിയായ യുവതിക്ക് നേരെ ആക്രമണമുണ്ടായ സംഭവം. കുറ്റപത്രം സമർപ്പിച്ച് റെയിൽവേ പോലീസ്. കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു മുളന്തുരിത്തിയിൽ ഓടുന്ന തീവണ്ടിയിൽ വെച്ച് യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നത്.
കേസിൽ റെയിൽവേ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിച്ചു. ആകെ അഞ്ച് പ്രതികളുള്ള കേസിൽ ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശിയായ ബാബുക്കുട്ടനാണ് ഒന്നാം പ്രതി.
യുവതിയുടെ സ്വർണ്ണാഭരണങ്ങൾ വിൽക്കാനും ബാബുകുട്ടനെ ഒളിവിൽ കഴിയാനും സഹായിച്ച പ്രദീപ്, മുത്തു, സുരേഷ്, അച്ചു എന്നിവരാണ് മറ്റ് പ്രതികൾ. കൊലപാതകശ്രമം, കവർച്ച, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്
പുനലൂർ പാസഞ്ചറിൽ വെച്ചാണ് മുളന്തുരുത്തി സ്വദേശിയായ യുവതിക്ക് നേരെ അതിക്രമമുണ്ടായത്. വീട്ടിൽ നിന്ന് ജോലിക്കായി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്നു യുവതി. എട്ടുമണിയോടെ മുളന്തുരുത്തിയിൽ നിന്ന് പുറപ്പെട്ട് അൽപസമയത്തിന് ശേഷമായിരുന്നു ആക്രമണം
കമ്പാർട്ടുമെന്‍റിൽ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ട് വാതിലുകളും അടച്ച ശേഷം അക്രമി യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ അഴിച്ചുവാങ്ങുകയായിരുന്നു. ഇതിനു പിന്നാലെ ഉപദ്രവിക്കാനുള്ള ശ്രമവും ആരംഭിച്ചതോടെ യുവതി ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടാനൊരുങ്ങി.
വേഗത കുറച്ച് പോകുകയായിരുന്ന ട്രെയിനിൽ അൽപനേരം തൂങ്ങിക്കിടന്ന ശേഷമാണ് യുവതി തെറിച്ചുവീണത്. ഇവരുടെ തലക്ക് പരിക്ക് പറ്റിയിരുന്നു.
https://www.facebook.com/Malayalivartha
























