സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്, കേരളത്തിൽ 19 പേർക്ക് രോഗബാധ

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തലസ്ഥാനത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
ഈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ 73 വയസുകാരിയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 19 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം എന്‍.ഐ.വി ആലപ്പുഴയില്‍ അയച്ച 5 സാമ്പിളുകള്‍ കൂടി നെഗറ്റീവായി.
കഴിഞ്ഞ ദിവസം ഒരുവയസ് പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്നു പേരില്‍ക്കൂടി സിക്ക വൈറസ് കണ്ടെത്തിയിരുന്നു. 46 വയസുള്ള പുരുഷനും 29 വയസുള്ള ആരോഗ്യപ്രവര്‍ത്തകയുമാണ് മറ്റു രണ്ടുപേര്‍. രോഗം കണ്ടെത്തിയ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ മറ്റു രോഗങ്ങള്‍ക്ക് ചികിത്സയ്ക്കെത്തിയതാണ് കുഞ്ഞും 40കാരനും.
ആരോഗ്യപ്രവര്‍ത്തക ഇതേ ആശുപത്രിയിലെ ജീവനക്കാരിയാണ്. കഴിഞ്ഞ ദിവസം ഈ ആശുപത്രിയിലെ 13 ജീവനക്കാര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. സ്വകാര്യ ആശുപത്രിയില്‍ നിന്നു കോയമ്ബത്തൂര്‍ ലാബില്‍ അയച്ചാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എട്ടു സാമ്ബിളുകളിലാണ് മൂന്ന് എണ്ണം പോസിറ്റീവായി. സംസ്ഥാനത്ത് ആദ്യമായി 24കാരിയായ ഗര്‍ഭിണിയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























