അഭയകേസ് പ്രതികൾക്ക് ചട്ടവിരുദ്ധമായി പരോള്‍ നല്‍കിയ സംഭവം; സംസ്ഥാന സര്‍ക്കാരിനും ജയില്‍ ഡിജിപിയ്‌ക്കും നോട്ടീസയച്ച് ഹൈക്കോടതി; നടപടി ജോമോന്‍ പുത്തന്‍പുരയ്‌ക്കൽ നൽകിയ ഹര്‍ജിയിൽ

അഭയകേസ് പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്‌റ്റര്‍ സെഫിക്കും ചട്ടവിരുദ്ധമായി പരോള്‍ നല്‍കി എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ജയില്‍ ഡിജിപിയ്‌ക്കും നോട്ടീസയച്ച് ഹൈക്കോടതി. ഇതിനൊപ്പം ഫാ. തോമസ് കോട്ടൂരിനും സിസ്‌റ്റര്‍ സെഫി എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരുടെ പരോള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്‌ക്കലാണ് ഹര്‍ജി സമര്‍പ്പിച്ചത്.
2020 ഡിസംബര്‍ 23നാണ് ഫാ. തോമസ് കോട്ടൂരിനും സിസ്‌റ്റര്‍ സെഫിയ്‌ക്കും സിബിഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. എന്നാല്‍ ശിക്ഷയനുഭവിച്ചുവന്ന ഇവര്‍ക്ക് മേയ് 11ന് പരോള്‍ അനുവദിക്കുകയായിരുന്നു. സുപ്രീംകോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റി അനുവദിച്ച ശേഷമാണ് പരോള്‍ നല്‍കിയതെന്നാണ് ജയില്‍ ഡിജിപി ഇതിന് നല്‍കിയ വിശദീകരണം. ഇത് കളവാണെന്നും ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























