എല്ലാവര്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം... വീടുകളിലെത്തി സാമ്പത്തിക അവസ്ഥ വിലയിരുത്താന്‍ കാമ്ബയിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

കോവിഡ് പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓരോ വിദ്യാര്‍ഥിയുടെയും വീട്ടിലെത്തി സാമ്പത്തിക അവസ്ഥയറിഞ്ഞ് സഹായിക്കാനുള്ള ബൃഹത് കാമ്ബയിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ആഗസ്റ്റ് 15ന് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കിയുള്ള പ്രഖ്യാപനം ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങാനും നിര്‍ദേശം നല്‍കി. എല്ലാ കുട്ടികള്‍ക്കും ക്ലാസ് ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണ് കാമ്ബയിന്‍. വിലയിരുത്തല്‍ പൂര്‍ത്തിയാക്കി ജൂലൈ 31ന് സ്‌കൂള്‍ തല ഡിജിറ്റല്‍ പ്രഖ്യാപനം നടത്താനാവശ്യമായ പരിപാടികള്‍ ആവിഷ്‌കരിക്കണം. സ്വയം ഉപകരണങ്ങള്‍ വാങ്ങാന്‍ സാമ്ബത്തികമുള്ളവര്‍, വായ്പ ലഭ്യമാക്കിയാല്‍ ഉപകരണങ്ങള്‍ വാങ്ങാനുള്ള കുടുംബ പശ്ചാത്തലമുള്ളവര്‍, ഗുണഭോക്തൃ വിഹിതം നല്‍കാന്‍ കഴിവുള്ളവര്‍, പൂര്‍ണസഹായം ആവശ്യമുള്ള കുടുംബപശ്ചാത്തലമുള്ള കുട്ടികള്‍ എന്നിങ്ങനെ തരംതിരിച്ച് കണ്ടെത്താനാണ് നിര്‍ദേശം. ഇതിനായി സംസ്ഥാന, ജില്ല, വാര്‍ഡ്, സ്‌കൂള്‍ തല സമിതികള്‍ രൂപവത്കരിക്കേണ്ടിവരും. സംസ്ഥാനതല സമിതി അധ്യക്ഷന്‍ മുഖ്യമന്ത്രിയും സഹ അധ്യക്ഷന്‍ പൊതുവിദ്യാഭ്യാസ മന്ത്രിയുമാണ്. പ്രത്യേക ക്ഷണിതാവായി പ്രതിപക്ഷ നേതാവുമുണ്ട്. കാമ്ബയിന്‍ സംബന്ധിച്ച നയപരമായ തീരുമാനമെടുക്കേണ്ടത് ഈ സമിതിയാണ്. വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനത്തിലൂടെ വിദ്യാര്‍ഥികളുടെ വീട്ടില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി, വൈദ്യുതി ലഭ്യത, സാങ്കേതിക സംവിധാനം, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി എന്നിവ ഉറപ്പുവരുത്തണം. ഡേറ്റയുടെ ആവര്‍ത്തനച്ചെലവ് കണ്ടെത്താന്‍ സാധിക്കാത്ത കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം. ഇവര്‍ക്കായി വിഭവങ്ങള്‍ സമാഹരിക്കാന്‍ കഴിവുള്ള സംഘടനകള്‍, കമ്ബനികള്‍, സ്ഥാപനങ്ങള്‍ എന്നിവരെ കണ്ടെത്താനും സംഭാവനകള്‍ സ്വീകരിക്കാനും പ്രവര്‍ത്തനരേഖയില്‍ നിര്‍ദേശമുണ്ട്. സി.എം.ഡി.ആര്‍.എഫ് മാതൃകയില്‍ പ്രത്യേക നിധി രൂപവത്കരിച്ച് വരുമാനനികുതിയില്‍ കിഴിവ് ലഭിക്കുംവിധം സംഭാവന പിരിക്കാനുള്ള സാധ്യതകള്‍ തേടാനാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha


























