വാഴത്തോട്ടത്തില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; സമീപത്ത് വിഷം കഴിച്ച് അവശനിലയില്‍ സുഹൃത്തും

തിരുവിഴാംകുന്ന് അമ്ബലപ്പാറ വാഴത്തോട്ടത്തില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സമീപത്തുനിന്ന് വിഷം കഴിച്ച് അവശനിലയില്‍ സുഹൃത്തിനെയും കണ്ടെത്തി. തിരുവിഴാംകുന്ന് ഇരട്ടവാരി പറമ്പന്‍ വീട്ടില്‍ മുഹമ്മദാലിയുടെ മകന്‍ സജീര്‍ (ഫക്രുദ്ദീന്‍ 26) ആണ് മരിച്ചത്. സുഹൃത്ത് പുത്തന്‍വീട്ടില്‍ മഹേഷി (36)നെയാണ് അവശനിലയില്‍ ഇതേ വാഴത്തോട്ടത്തില്‍നിന്ന് കണ്ടെത്തിയത്. സമീപത്തുനിന്ന് തോക്കും ലഭിച്ചു. മഹേഷ് പാട്ടത്തിന് നടത്തുന്ന വാഴത്തോട്ടത്തിലെ ഷെഡില്‍ ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം വെടിവയ്പ്പില്‍ കലാശിച്ചതായാണ് പ്രാഥമിക നിഗമനം. സുഹൃത്തിനുനേരെ വെടിയുതിര്‍ത്തശേഷം താന്‍ വിഷം കഴിച്ചു എന്ന് മഹേഷ് സമീപത്തെ തോട്ടം ഉടമ സാദിഖിനെ ഫോണിലൂടെ അറിയിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. വിഷം കഴിച്ച് അവശനിലയിലായ മഹേഷിനെ ആദ്യം വട്ടമ്ബലം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്, തിങ്കളാഴ്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
സജീറും മഹേഷും നിരവധി ക്രിമിനല് കേസില്‍ പ്രതികളാണ്. മഹേഷ് നാട്ടുകല്‍ സ്‌റ്റേഷനിലെ പിടിച്ചുപറി കേസിലും സജീര്‍ അഗളി സ്‌റ്റേഷനിലെ കഞ്ചാവുകേസിലും പ്രതിയാണ്. എസ് പി വിശ്വനാഥ്, ഡിവൈഎസ്പിമാരായ സുനില്‍കുമാര്‍, ദേവസ്യ ആലത്തൂര്‍, മണ്ണാര്‍ക്കാട് സിഐ പി അജിത്കുമാര്‍, ഫോറന്‍സിക് ഡോഗ് സ്‌ക്വാഡുകള്‍ എന്നിവര് സ്ഥലം പരിശോധിച്ചു.
https://www.facebook.com/Malayalivartha


























