Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പിണറായി വിജയൻ– നരേന്ദ്ര മോദി കൂടിക്കാഴ്ച നാളെ നടക്കും... ആ തീരുമാനം ഉടൻ ഉണ്ടാകും! വൈകുന്നേരം ചർച്ച നടത്തും...

12 JULY 2021 10:14 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കൂടിക്കാഴ്ച നടത്തും. വൈകീട്ട് നാലിനാണ് കൂടിക്കാഴ്ചയുടെ സമയം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ പി. കെ. മിശ്രയുമായും സംസാരിക്കും. ഇത് മൂന്ന് മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

നാളെ ഉച്ചയ്ക്ക് 12.30 ന് കേന്ദ്ര പെട്രോളിയം - പ്രകൃതി വാതക ഭവന- നഗര കാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേരളത്തിന്റെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ചർച്ച നടത്തുക.

അതിവേഗ റെയിൽ പാതയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിൽ നിന്ന് കൂടുതൽ പിന്തുണ ഉറപ്പാക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നാണ് വിവരം.

തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രി ഡൽഹിക്കു തിരിച്ചത്. സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് പിന്തുണ തേടാനാണ് സന്ദർശനം നടത്തുന്നത്. രണ്ടാമത് അധികാരത്തിലെത്തിയ ശേഷം ഇതുവരെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിട്ടില്ല.

കെ– റെയില്‍ അടക്കമുള്ള വികസന വിഷയങ്ങളും കോവിഡില്‍ സംസ്ഥാനത്തിന് വാക്സീന്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ സഹായങ്ങളും ചർച്ചയായേക്കും.

സഹകരണ മന്ത്രാലയം രൂപീകരിച്ചതിൽ കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം. രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാകും.

അതേസമയം, ​ട കെ-റെയിൽ പദ്ധതി വിഭാവന ചെയ്​തിരിക്കുന്നത്​ കേരളത്തെ രണ്ടായി പകുത്തു മാറ്റും വിധത്തിലാണെന്നാണ് പൊതുവേ പറയുന്നത്.

തിരുവനന്തപുരം മുതൽ കാസർകോട്​ വരെ 532 കി.മീ. നീളംവരുന്ന സെമി അതിവേഗ റെയിൽവേ അഥവാ സിൽവർ ലൈൻ പാതക്ക്​ ഇരുവശവും കൂറ്റൻ മതിൽ കെട്ടിത്തിരിക്കുമെന്നാണ്​ പദ്ധതി സംബന്ധിച്ച റിപ്പോർട്ടുകളിലുള്ളത്​.

132 കി.മീ. നീളത്തിൽ നെൽപ്പാടം നികത്തേണ്ടിയും വരും​. 25 മീറ്റർ വീതിയിലാണ്​ ഭൂമി ഏറ്റെടുക്കുകയെന്ന്​ പറയുന്നുണ്ടെങ്കിലും 100 മീറ്റർ വീതിയിലുള്ള ഭൂമിയെങ്കിലും ബഫർ സോണായി മാറുമെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു.

പദ്ധതിക്ക്​ പരിസ്ഥിതി ആഘാതപഠനം നടത്തുന്നതിന്​ നിയോഗിച്ച ഏജൻസിക്ക്​ അംഗീകാരമില്ലെന്ന്​ പദ്ധതിക്കെതിരെ ചെന്നൈ ഹരിത ​ട്രൈബ്യൂണലിൽ നൽകിയ ഹർജിയിൽ പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടിയെങ്കിലും ഏജൻസിയോട്​ ഒരു മാസത്തിനകം പരിസ്ഥിതി മാനേജ്മെൻറ്​ പ്ലാൻ സമർപ്പിക്കാൻ കഴിഞ്ഞ ദിവസം ​ട്രൈബ്യൂണൽ നിർദേശിച്ചത്​ ഹർജിക്കാർക്ക്​ തിരിച്ചടിയായി. തിരുവനന്തപുരത്തെ സെൻറർ ഫോർ എൻവയൺമെൻറ്​​ ആൻഡ്​​ ​ഡെവലപ്​മെന്റാണ്​ പഠനം നടത്തുന്നത്​.

ഉമ്മൻ ചാണ്ടി സർക്കാർ എക്​സ്​പ്രസ്​ ഹൈവേ പദ്ധതി ആവിഷ്​കരിച്ചപ്പോൾ ഇടതുപക്ഷം എതിർത്തത്​ കേരളത്തെ രണ്ടായി പകുത്തുമാറ്റുമെന്ന്​ വിമർശിച്ചുകൊണ്ടായിരുന്നു. എതിർപ്പിനെത്തുടർന്നാണ്​ ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടത്​.

സമാനമായി കേരളത്തെ നെടുകെ മുറിക്കുംവിധമാണ്​ റെയിൽ പദ്ധതി. 532 കി.മീ. നീളം വരുന്ന പാതയിൽ 450 കി.മീറ്ററും ഭൂനിരപ്പിലൂടെയാണ്​ പോകുക. ഇത്രയും ദൂരം പാതയുടെ ഇരുവശവും 15 അടി ഉയരമുള്ള മതിൽ നിർമിച്ച്​ പാതയെ വേർതിരിക്കണമെന്നാണ്​ മെട്രോമാൻ ഇ. ശ്രീധരൻ തയാറാക്കിയ റിപ്പോർട്ടിൽ നിർദേശിക്കുന്നത്​. ഇത്രയും ഉയരത്തിൽ മതിൽ നിർമിക്കുന്നത്​ റെയിൽപാത മുറിച്ച്​ കടന്നുപോകുന്ന എല്ലാ റോഡുകളും അടയുന്നതിന്​ കാരണമാകും.

എക്​സ്​പ്രസ്​ ഹൈവേയെ എതിർക്കുന്നതിന്​ ഇടതുപക്ഷം ഉയർത്തിയ പ്രധാന വാദം ചെറുതും വലുതുമായ മറ്റ്​ റോഡുകളെയെല്ലാം ഹൈവേ മതിൽ കെട്ടി തടയുമെന്നതായിരുന്നു. ഹൈവേ മുറിച്ചുകടക്കാൻ അനുവദിക്കുന്ന സ്ഥലങ്ങളിലൂടെ മാത്ര​മേ യാത്ര ചെയ്യാനാകൂവെന്നും അന്ന്​ ചൂണ്ടിക്കാട്ടിയിരുന്നു.

പാത നിർമാണത്തിന്​ 132 കി.മീ. ദൂരം നെൽപ്പാടങ്ങൾ നികത്തേണ്ടിവരുമെന്ന്​ പരിസ്ഥിതി ആഘാത പഠനറിപ്പോർട്ടിലാണ്​ പറയുന്നത്​.

ഇത്​ ഭൂഗർഭ ജലക്ഷാമം രൂക്ഷമാക്കുമെന്ന്​ പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ആറന്മുള വിമാനത്താവള പദ്ധതിയെ ഇപ്പോഴത്തെ കൃഷി മന്ത്രിയടക്കമുള്ള ഇടതുപക്ഷം എതിർത്തത്​ നെൽപ്പാടം നികത്തുന്നത്​ മുൻനിർത്തിയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (5 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (7 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (7 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (7 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (7 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (7 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (7 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (7 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (10 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (13 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (13 hours ago)

Malayali Vartha Recommends